ബൂന്ദി ലഡ്ഡു
By:Angel Louis‎
കടലമാവ് 1 കപ്പ്
പഞ്ചസാര 1 കപ്പ്
ഓയിൽ / നെയ് വറുക്കാൻ ആവശ്യത്തിന്
ബേക്കിംഗ് സോഡ 1/4 ടീസ്പൂൺ
ഏലയക്കാപൊടി 1 ടീസ്പൂൺ
ഓറഞ്ച് ഫുഡ് കളർ 1/2 ടീസ്പൂൺ
നാരങ്ങ 1 മുറി
റോസ് വാട്ടർ 1 ടീസ്പൂൺ
ഡ്രൈ ഫ്രൂട്ട്സ് (optinal)
വെള്ളം ആവശ്യത്തിന്

കടല പൊടിയിൽ ,സോഡാ പൊടിയും, 1 / 4 ടീസ്പൂൺ ഓറഞ്ച് ഫുഡ് കളറും ചേർത്ത് മിക്സ് ചെയിത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അധികം ലൂസാകാതെ കലക്കി എടുക്കുക. ഒരു പാനിൽ ഓയിൽ / നെയ് ഒഴിച്ച് ചൂടാകുമ്പോൾ കണ്ണാപ്പ പോലെ ഹോൾ ഉള്ള പാത്രം ചൂടായ എണ്ണയുടെ മുകളിൽ പിടിച്ച് കുറേശ്ശേയായി മാവ് ഒഴിച്ച് ഹൈ ഫ്ലെയിമിൽ 1 മിനിറ്റ് മൂത്ത് പോകാതെ വറുത്ത് കോരുക.. വേറേ ഒരു പാൻ വച്ച് പഞ്ചസാര ഇട്ട് ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് പഞ്ചസാര അലിയിക്കുക.പാനി കട്ടിയായി നൂൽ പരുവം ആകുമ്പോൾ നാരങ്ങനീര്, ഏലയക്കാ പൊടിച്ചത്, റോസ് വാട്ടർ 1/4 ടീസ്പൂൺ ഓറഞ്ച് കളറും ചേർത്തിളക്കി ഇതിലേയ്ക്ക് വറുത്ത് വച്ച ബൂന്ദീസും ഇട്ട് നന്നായി ഇളക്കുക. കൂടെ ഡ്രൈ ഫ്രൂട്ട്സ് വേണേൽ നെയിൽ വറുത്തത് ചേർക്കാം.. എല്ലാം നന്നായി മിക്സ് ചെയിത് കയിൽ പിടിക്കാൻ പറ്റുന്ന ചൂടിൽ ഉരുട്ടി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post