ദൈവത്തിന്റെ സ്വന്തം നാട്ടിലെ നമ്മുടെ സാക്ഷാൽ 'പുട്ടും കടലയു'മാണു ഇന്നത്തെ വിഭവം. എല്ലാവർക്കും അറിയുന്നതാണെങ്കിലും ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഒന്ന് പോസ്റ്റാൻ തോന്നി. അതിക്രമമായി തോന്നരുത്‌. എനി എന്റെ സ്റ്റൈ ൽ പറയാം.
By : Ayisha Basheer
പുട്ട്‌: 
ഞാൻ പുഴുങ്ങലരി പൊടിച്ചാണു പുട്ടുണ്ടാക്കാറുള്ളത്‌. രാത്രി അരി വെള്ളത്തിലിട്ട്‌ രാവിലെ അരിപ്പയിലിട്ട്‌ വെള്ളം വാർത്ത്‌ പൊടിക്കാറാണു പതിവ്‌. ഏത്‌ പുഴുങ്ങലരിയും പുട്ടിനു പറ്റും. നല്ല സോഫ്റ്റായിരിക്കും. രുചിയും കേമൻ..!

കടലക്കറി:
ഒരു കപ്പ്‌ കടല രാത്രി വെള്ളത്തിൽ കുതിർത്ത്‌ വയ്ക്കുക. രാവിലെ കഴുകി കുക്കറിൽ ഇട്ട്‌ താഴെ ചേരുവകൾ ചേർത്ത്‌ വേവിക്കുക.

* സവാള വലുത്‌ ഒരെണ്ണം അരിഞ്ഞത്‌
* പച്ച മുളക്‌ മൂന്നോ നാലോ നീളത്തിൽ അരിഞ്ഞത്‌
* ഇഞ്ചി വെളുത്തുള്ളി ചതച്ചത്‌ അൽപം
* തക്കാളി ചെറുത്‌ ഒന്ന് കഷ്ണങ്ങളാക്കിയത്‌
* മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
* മുളക്‌ പൊടി 1 ടേബിൾ സ്പൂൺ
* മഞ്ഞൾപ്പൊടി ഒരു നുള്ള്‌
* മീറ്റ്‌ മസാല 1 ടേബിൾ സ്പൂൺ (optional)
* ഉപ്പ്‌ ആവശ്യത്തിനു.
എല്ലാം കൂടി നന്നായി കുഴച്ച്‌ വെള്ളമൊഴിച്ച്‌ വേവിക്കുക.
ശേഷം നല്ല കട്ടി തേങ്ങാപ്പാൽ ഒഴിച്ച്‌ തിളച്ചാൽ കടുക്‌, കറിവേപ്പില, ഉണക്കമുളക്‌ എന്നിവ ചേർത്ത്‌ വറവിടുക.
സാലഡ്‌:
കക്കിരി, പച്ച ആപ്പിൾ, ക്യാരറ്റ്‌, ക്യാപ്സിക്കം, എല്ലാം കൂടെ ചെറുതായി മുറിച്ച്‌ കുരുമുളക്‌ പൊടി അല്ലെങ്കിൽ ചെറു നാരങ്ങ നീർ ചേർത്ത്‌ മിക്സ്‌ ചെയ്ത്‌ ഉണ്ടാക്കാം. അല്ലെങ്കിൽ സാലാഡ്‌ ഡ്രസ്സിംഗ്‌ ചേർക്കാം. ഞാനിവിടെ 1000സാലാഡ്‌ ഡ്രസ്സിംഗ്‌ ആണു ഉപയോഗിക്കാറുള്ളത്‌.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post