ലെമൺ റൈസ്
By : Angel Louis
യാത്ര പോകുമ്പോഴും കുട്ടികളുടെ ലഞ്ച് ബോക്സിലേക്കും ഒക്കെ പെട്ടന്ന് തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന ഒരു റൈസ് ആണ് .കഴിക്കാൻ പ്രത്യേകിച്ച് കറിയുടെ ആവശ്യമൊന്നുമില്ല.. യാത്ര പോകുമ്പോൾ നന്നായി തണുത്ത ശേഷം പായക്ക് ചെയ്യുക .

പിന്നെ ആന്ദ്രയിലും തമിഴ് നാട്ടിലും ഒക്കെ ബ്രക്ക് ഫാസ്റ്റ് ആയും, കൂടാതെ വിശേഷ ദിവസങ്ങളിലും ലെമൺ റൈസ് ഒരു പ്രസാദം എന്ന രീതിയിൽ ഉണ്ടാക്കാറുണ്ട് ..

ചേരുവകൾ

ചോറ് 2 കപ്പ് (വെള്ള ചോറ് )
നാരങ്ങ നീര് 2 ടേബിൾ സ്പൂൺ
പച്ചമുളക് 4 എണ്ണം പിളർന്നത്
ഇഞ്ചി കൊത്തിയരിഞ്ഞത് കാൽ ടിസ്പൂൺ (optinal)
വറ്റൽ മുളക് 2 എണ്ണം
നിലക്കടല , കശുവണ്ടി 1 ടേബിൾ സ്പൂൺ വീതം
കടല പരിപ്പ്, ഉഴുന്ന് പരിപ്പ് 1 ടിസ്പൂൺ വീതം
കടുക്, ജീരകം കാൽ ടീ സ്പൂൺ വീതം
എണ്ണ 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
കായപ്പൊടി 1 നുള്ള് ( optinal)
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില

ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നിലക്കടലയും ,കശുവണ്ടിയും വറുത്ത് മാറ്റുക ( നിലക്കടല ഇഷ്ടമില്ലാത്തവർ കശുവണ്ടി ചേർത്താൽ മതി ) ശേഷം കടുക്, ജീരകം ഇട്ട് പൊട്ടിയ കഴിഞ്ഞ് കടല പരിപ്പ്, ഉഴുന്ന് പരിപ്പ് ഇട്ട് മൂപ്പിക്കുക.ഇതിലേക്ക് ഇഞ്ചി ,പച്ചമുളക്, വറ്റൽമുളക്, കറിവേപ്പില ഇട്ട് വഴന്നു വരുന്നോൾ തീ കുറച്ച് വച്ച് മഞ്ഞൾപ്പൊടി ,കായപ്പൊടി ,ഉപ്പ് ചേർത്ത് ഇളക്കുക ഇതിലേയക്ക് നാരങ്ങ നീരും ഒഴിച്ച് ഇളക്കിയ ശേഷം ചോറിട്ട് മിക്സ് ചെയ്യുക .കൂടെ നിലക്കടലയും ,കശുവണ്ടിയും ചേർത്തിളക്കി കഴിക്കാം..

തലേന്ന് രാത്രിയിൽ ചോർ ബാക്കി വന്നാൽ (white rice ) അടുത്ത ദിവസം മോർണിംഗ് ബ്രേക്ക്ഫാസ്റ്റായി ലെമൺ റൈസ് ഉണ്ടാക്കി കൊള്ളു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم