കപ്പലണ്ടി മിട്ടായി
By : Angel Louis
നിലകടല/കപ്പലണ്ടി 250 g (വറുത്ത് തൊണ്ട് കളഞ്ഞത്)
ശർക്കര പാവ് കാച്ചിയത് 250 g
ഏലക്കാ 2 എണ്ണം പൊടിച്ചത് (optional)

ചുവട് കട്ടിയുള്ള ഒരു പാൻ വച്ച് ചൂടാകുമ്പോൾ ശർക്കര പാനി ഒഴിച്ച് ചെറു തീയിൽ ഇളക്കി കൊടുക്കുക കട്ടിയായി വരുമ്പോൾ (അതായത് ഒരു തുള്ളി വെള്ളത്തിൽ ഇറ്റിച്ചാൽ ഉരുട്ടി എടുക്കാൻ പറ്റുന്ന പാകം ) ആയി വരുമ്പോൾ എലക്കാപ്പൊടിയും നിലക്കടലയും ചേർത്തിളക്കി ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യുക. പകുതി തണുക്കുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയിത് വയ്ക്കുക .നല്ല പോലെ തണുത്താൽ കട്ട് ചെയ്യാൻ പാടാ ഹാർഡ് ആയി പോകും..
ഇതേ മെഷർമെന്റിൽ പഞ്ചസാര ചേർത്തും ചെയ്യാവുന്നതാണ്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم