ലഡ്ഡു 
By : Gracy Madona Tony

ചേരുവകൾ
••••••••••••••

കടലപൊടി - 2 1/2 കപ്പ്

പഞ്ചസാര - 1 1/3 കപ്പ്

പാൽ - 1/4 കപ്പ്

വറുക്കാൻ ആവശ്യത്തിനു നെയ്യും സമം എണ്ണയും

ഓറഞ്ചു/ മഞ്ഞ കളർ

ഏലയ്കപൊടി - 1 ടേബിൾ സ്പൂൺ

ഉണക്ക മുന്തിരി/കശുവണ്ടി

തയാറാക്കുന്ന വിധം
•••••••••••••••••••••••••

ആദ്യം പഞ്ചസാര 3 കപ്പ് വെള്ളത്തിൽ നൂൽ പരുവം ആവും വരെ തിളപ്പിക്കുക. തിളച്ചുവരുമ്പോൾ പാലും താണുത്തശേഷം കളറും ചേർത്ത് വയ്ക്കുക. ഇനി കടലപൊടി അരിച്ചു തരി മാറ്റിയ ശേഷം കളറും ചേർത്ത് ഒഴുക്കൻ പാകത്തിൽ കലക്കി എടുക്കുക. ഒരു പാനിൽ നെയ്യ് യും സമം എണ്ണയും ചേർത്തു ചൂടാവുമ്പോൾ ഒരു ഊട്ട തവിയിലുടെ ഒഴിച്ച് ഒത്തിരി മൊരിഞ്ഞുപോവാതെ വറുത്തു മാറ്റുക. (വറുത്തു ടിഷ്യു പേപ്പറിലേക് കോരി മാറ്റുക).
ഇനി വറുത്തു മാറ്റിയ ബൂണ്ടി ചൂടോടെ തന്നെ പഞ്ചസാര പാനിയിൽ ചേർത്തു ചെറിയ തീയിൽ യോജിപ്പിക്കുക. പാനി വട്ടിയ ശേഷം ഏലയ്ക്ക പൊടിയും വേണമെങ്കിൽ കുറച്ചുകൂടെ നെയ്യും ചേർത്ത് ചൂടോടെ തന്നെ മുന്തിരിയോ കാശുവണ്ടിയോ വെച്ച് ചെറിയ ഉരളകളാക്കി എടുക്കുക.(റോസ് വാട്ടർ ഉണ്ടെകിൽ ഒരു 2 ഡ്രോപ്സ് പാനിയിൽ ചേർത്താൽ നല്ല ഒരു ഫ്ലെവർ കിട്ടും).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post