കാച്ചിയ മോരും ഉണക്കമീൻ പൊരിച്ചതും 
By : Sherin Reji Jithin
ഈ മഴേം തണുപ്പുമൊക്കെ ഉള്ളപ്പോ ഇച്ചിരെ ഉണക്കമീൻ പൊരിച്ചതും കാച്ചിയ മോരുമൊഴിച്ചു ചോറുണ്ണുന്നേന്റെ രുചി!!! എന്തിനാ കഴിക്കണെ?? കണ്ടാ തന്നെ വായിലൊരു ടൈറ്റാനിക് ഓടിക്കാം... 

ഉപ്പ് കൂടുതലുണ്ടെങ്കിൽ ഉണക്കമീൻ ഇച്ചിരെ നേരം വെള്ളത്തിലിട്ടു വച്ചേക്കാം.. ചെറിയ മീൻ ആണെങ്കിൽ തലയും വാലുമൊന്നും കളയണ്ടാ.. വൃത്തിയാക്കിയിങ്ങു എടുത്താ മതി... പിന്നെ ഓരോരുത്തരുടെ ഇഷ്ട്ടം.. 

ഉണക്കമീൻ വെറുതെ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്താലും സ്വാദാണ്..നമുക്കിച്ചിരി ടൈം ഉണ്ടാരുന്നോണ്ട് കുറച്ചു മുളകുപൊടിയും മഞ്ഞൾപൊടിയും കൂടെ വെളിച്ചെണ്ണ ഒഴിച്ച് മിക്സ് ചെയ്തു..

ഉണക്കമീൻ വെള്ളത്തിൽ നിന്നെടുത്തു അധികമുള്ള വെള്ളം പിഴിഞ്ഞ് കളഞ്ഞു മസാലയിൽ പൊതിഞ്ഞു വെളിച്ചെണ്ണയിലേക്കിട്ടു.. രണ്ടു വശവും നന്നായി മൂക്കുമ്പോൾ മാറ്റാം..

**ഒരുപാട് എണ്ണയൊന്നും വേണ്ടാ.. മീനിൽ ഉപ്പുള്ളതു കൊണ്ട് എണ്ണ എളുപ്പം വലിച്ചെടുക്കും.. അതോണ്ട് കുറശ്ശേ കുറേശ്ശേ ഇടയ്ക്കിടയ്ക്ക് എണ്ണ ഒഴിച്ച് കൊടുക്കുന്നതാണ് പുത്തി !!!!

ഇനീപ്പോ ബാക്കിയുള്ള എണ്ണ വേറെ എന്തിനെങ്കിലും ഉപയോഗിക്കാമെന്ന് സ്വപ്നം പോലും കാണണ്ട.. എന്ന് വച്ച് വെറുതെ കളയാൻ പറ്റോ?? അതോണ്ട് രണ്ടു മൂന്ന് കൊച്ചുള്ളി കീറിയതും അധികം മൂക്കാത്ത പച്ചമുളക് നീളത്തിൽ കീറിയതുമിട്ട് വറുത്തെടുത്തു...

ഇനീപ്പോ വൈകിട്ട് വല്ല ചക്കയോ കപ്പയോ വേവിച്ചേന്റെ കൂടെ കൂട്ടാൻ ഉണക്കമീനിന്‌ ഇച്ചിരെ ചാറ് കൂടെ വേണോന്നു വയ്‌ക്ക് എന്നാ കറിയൊട്ടു പിടുത്തോമല്ല, എന്നാ ചെയ്യും?? വഴി ഉണ്ട്...

ഇച്ചിരെ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചോ.. ഒരു കുഴിയൻ പാത്രത്തിൽ മുളകുപൊടിയും പേരിന് ഇത്തിരി മഞ്ഞൾപൊടിയും കുറച്ചു വെള്ളത്തിൽ എടുത്തു കുഴച്ചു വച്ചോ.. എണ്ണയിലോട്ടു ഇതിട്ടു എണ്ണ തെളിഞ്ഞു വരുമ്പോ കുറച്ചു വെള്ളമൊഴിക്കാം..

**പുളി വെണ്ടോർക്കു ഒരു കുടം പുളി അറഞ്ചം പുറഞ്ചം പിച്ചി കീറിയിട്ടോളൊ...

**അധികം വെള്ളമൊഴിച്ചാ ആ രുചി കിട്ടത്തില്ല.. ഗ്രേവി നല്ല തിക്ക് ആയിരിക്കണം..

ഇനി ഇതിലോട്ടു പൊരിച്ച ഉണക്കമീനുമിട്ടു അടച്ചു വച്ച് ഒന്ന് പറ്റിച്ചെടുത്തോ.. സംഗതി റെഡി!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم