സോയ ചങ്‌സ് കട്ട്ലേറ്റ്
By : Gracy Madona Tony
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നല്‍കുന്ന വെജിറ്റേറിയന്‍ ഭക്ഷണമാണ് സോയാ ചങ്‌സ്. ഇതുകൊണ്ടു സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം.ഞാൻ ഇവടെ തയ്യാറാക്കിയിരിക്കുന്നത് സോയ കട്ട്ലേറ്റ് ആണ്.ചോറിന്റെ കൂടെയും നാലുമണി പലഹാരമായും കഴിക്കാൻ ബെസ്റ്റ്.

【തയ്യാറാകുന്ന വിധം】

ആദ്യം സോയ ഉപ്പു ചേർത്ത വെള്ളത്തിൽ തിളപ്പിച്ച ശേഷം പിഴിന്നു മിക്സിയിൽ ഒന്നു അടിച്ചു മാറ്റി വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടായ ശേഷം 2 സവോള,3-4 പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചതു 1 tsp വീതം പിന്നെ കുറച്ചു വേപ്പിലയും ചേർത്തു വഴറ്റണം. ഇതിലേക്കു 2 tsp കുരുമുളകുപൊടി,1 tsp ഗരം മസാല,2 tsp മുളകുപൊടി,1/4 tsp മഞ്ഞൾപൊടിയും ചേർത്തു മൂപിച്ച ശേഷം സോയയും 2 വലിയ ഉരുളൻകിഴങ്ങു പുഴുങ്ങി ഉടച്ചതും ആവശ്യത്തിനു ഉപ്പും കുറച്ചു മല്ലിയിലയും ചേർത്തു നന്നായി യോചിപ്പിക്കുക.ഇതു ചെറിയ ഉരുളകളാക്കി ഇഷ്ടം ഉള്ള ആകൃതിയിൽ ശയ്പ് ചെയ്‌തു അടിച്ചു വെച്ച മുട്ടയിൽ മുക്കി/വെജിറ്ററിയൻസ് ആണേൽ മൈദ 2 tbsp + കോൻ ഫ്ലോർറും 1 tbsp കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്യുക.മുട്ടക്‌ പകരം ഈ മിക്സ് ഉപയോഗിക്കുക.ശേഷം റോട്ടിപൊടിയിൽ മുക്കി എണ്ണയിൽ ഡീപ് ഫ്രൈ ചെയ്‌തു എടുക്കണം. സോയ കട്ട്ലേറ്റ് തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post