നെയ്പത്തിരിയും മട്ടൻകറിയും
By : Ansina Vp
നെയ്പത്തിരി
അരഗ്ലാസ് പച്ചരിയും അരഗ്ലാസ് പുഴുങ്ങലരിയും ചൂടുവെള്ളത്തിൽ നാലുമണിക്കൂർ കുതിർത്തു വയ്ക്കുക.കഴുകി അരമുറി തേങ്ങയും ഒരുസ്പൂൺ പെരും ജീരകവും ഒരു സവാളയും ഉപ്പും അൽപം വെള്ളം ചേർത്ത് തരുപ്പായി അരച്ച് അരിപ്പൊടി ചേർത്ത് കുഴക്കുക. വട്ടത്തിൽ പരത്തി എണ്ണയിൽ പൊരിച്ചെടുക്കുക.
മട്ടൻകറി
അരക്കിലോ മട്ടൻ വൃത്തിയാക്കി ഉപ്പും അരസ്പൂൺ മഞ്ഞൾപൊടി ഒരു സ്പൂൺ മുളകുപൊടി അരസ്പൂൺ കുരുമുളകുപൊടി രണ്ട്സ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക.
കുക്കറിൽ എണ്ണ ചൂടാക്കി മൂന്ന് സവാള ,രണ്ട്തക്കാളി,രണ്ട് പച്ചമുളക്, ഒന്നരസ്പൂൺ ഇഞ്ചിവെളുത്തുള്ളി ചതച്ചത് എന്നിവ വഴറ്റി മട്ടനും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക.വെന്തുകഴിഞ്ഞാൽ ഗരംമസാലയും മല്ലിയിലയും ചേർത്ത് ഇളക്കികൊടുക്കാം.
മട്ടൻകറി റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post