Poori bhaji triangle fry - പൂരി-ഭാജി
By: Nisha Srijith
പൂരി
---------
ഗോതമ്പു പൊടി : 1 cup (ഞാൻ ഉപയോഗിക്കുന്നത് ashitrvaad )
വെള്ളം, ഉപ്പു ആവശ്യത്തിന് ചേർത്ത് പൂരിക്ക് പാകത്തിന് കുഴച്ചു വെക്കുക.
അത് അവിടെ ഇരിക്കട്ടെ. ഇനി നമുക്കു filling or bhaaji ഉണ്ടാക്കാം.
Filling / Bhaaji.
--------------------
3 potato പുഴുങ്ങി പൊടിച്ചു വെക്കുക. (cutlet പോലെ ഒത്തിരി പൊടിയേണ്ട.)
ഒരു പാൻ stoveൽ വെച്ച് 2 spoon എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ജീരകവും പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും ചെറിയ കഷ്ണം ഇഞ്ചി പൊടി ആയി അരിഞ്ഞതും ഇട്ട് ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും മല്ലിപൊടിയും ഇത്തിരി garam masalaയും ചേർത്ത് നല്ലോണം വഴന്നു വരുമ്പോൾ potatoയും ചേർത്ത് നല്ലോണം ഇളക്കി കുറച്ചു വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. പുഴുങ്ങിയ potato ആയതുകൊണ്ടു പെട്ടെന്നു ready ആകും. ഇനി തുറന്നു വെച്ച് masala dry ആക്കി എടുക്കുക.
(അടച്ചു വെച്ചിട്ടു മൊബൈലിൽ ഗെയിം കളിക്കുവാണേൽ അത് തന്നെ dry ആയി കിട്ടും. അനുഭവം ഗുരു.
ഇനി samosa .
കുഴച്ചു വെച്ച മാവിൽ നിന്ന് കുറേശ്ശേ എടുത്തു ball ആക്കി ചപ്പാത്തി size-ൽ പരത്തുക. അതിനെ രണ്ടായി മുറിച്ചു ഒരു piece എടുത്തു കുമ്പിൾ/cone shape ആക്കി filling നിറച്ചു അടച്ചു triangle shape ആക്കി എടുക്കുക. അറ്റം press ചെയ്‌തു കൊടുത്താൽ ഒട്ടി ഇരുന്നോളും.(മാവ് dry ആണെങ്കിൽ വെള്ളം/maida paste ചേർത്ത് ഒട്ടിക്കാം. ) repeat the same until dough is finished.
ഇനി ഒരു പാൻ stoveൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ samosa fry ചെയ്തു എടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes