Soya chunks fry - സോയാബോൾ ഫ്രൈ
By: Sumi Jijo
സോയ ബോൾസ് തിളച്ച വെള്ളത്തിൽ 5,8min ഇട്ടു വക്കുക. ശേഷം തണുത്ത വെള്ളത്തിൽ 2,3 തവണ ഞെക്കി പിഴിയണം.
കടായി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉണക്ക മുളക് ചേർത്ത് സവാള, പച്ചമുളക്, കറിവേപ്പില,ഉപ്പ് ഇട്ട് വഴറ്റുക. അതിലേക്ക് മഞ്ഞൾ പൊടി,മുളക് പൊടി,മല്ലി പൊടി, കുരുമുളക് പൊടി ചേർത്ത് പച്ചമണം മാറുമ്പോൾ സോയ ചേർക്കുക.(മുറിച്ചു ചേർത്താൽ മസാല വേഗം പിടിക്കും.)ഇളക്കി മൂടി വച്ചു 2,3 min വേവിക്കുക. ഗരം മസാല ചേർത്ത് ഇളക്കി ഇറക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes