ഗോതമ്പ് നുറുക്ക് പായസം 
By : Lissy Shaju
ഗോതമ്പ് നുറുക്ക് - ഒരു കിലോ ശർക്കര - ഒന്നരക്കിലോ 
നെയ്യ് -250 മില്ലി 
തേങ്ങ -2 ചിരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാലെടുത്ത് തേങ്ങാക്കൊത്ത്- 20 ഗ്രാം ഉണക്കമുന്തിരി- 10 ഗ്രാം ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ 
ചുക്കുപൊടി- രണ്ട് ചെറിയ സ്പൂൺ 
ഉണ്ടാക്കുന്ന രീതി 
ഗോതമ്പ് നുറുക്ക് കഴുകി വാരി വയ്ക്കുക 
ശർക്കര ഉരുക്കി അരിച്ച് വയ്ക്കുക 
ഉരുളിയിൽ 150 മില്ലി നെയ്യ് ചൂടാക്കി ഗോതമ്പു നുറുക്കു ചേർത്തു രണ്ടു മൂന്നു മിനിറ്റ് വറുത്തശേഷം രണ്ടാം പാൽ ചേർത്തിളക്കുക മുഴുവൻ വേവാകുമ്പോൾ ശർക്കര ഉരുക്കിയത് ചേർത്ത് കുറുക്കണം ഇതിലേക്ക് ഒന്നാം പാലും ചേർത്ത് ചെറുതീയിൽ നാല് മിനിറ്റ് വയ്ക്കുക ബാക്കി നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ഉണക്കമുന്തിരി കശുവണ്ടിപ്പരിപ്പ് വറുത്ത് പായസത്തിൽ ചേർക്കണം ഏലയ്ക്കാപ്പൊടി ചുക്കുപൊടി ചേർത്തിളക്കി വിളമ്പാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post