മുട്ട തീയൽ (Mutta Theeyal)
By : Sreelakhsmi Harish
മുട്ട പുഴുങ്ങിയത് -4 
ഉരുളക്കിഴങ്-1 
ഉള്ളി -2 
തക്കാളി -1 
പച്ചമുളക് -2 
തേങ്ങാ ചിരകിയത് - ഒരു കപ്പ് 
മുളക് പൊടി, മല്ലിപ്പൊടി -1 സ്പൂൺ 
പെരുംജീരകം 1 ടീസ്പൂൺ
കുരുമുളക് -1/2 ടീസ്പൂൺ 
തേങ്ങ ചുവക്കെ വറുക്കുക. തീയ് കുറച്ച ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകവും കുരുമുളകും ചേർത്ത് ഒന്ന് ചൂടാക്കി തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞ ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക . ശേഷം തക്കാളി ചേർക്കാം ഇതിലേക്ക് ഉപ്പും തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പുംമുട്ടയും ചേർത്ത് നന്നായിളക്കി 10 മിനിട്ടു അടച്ചു വേവിച്ചു ശേഷം ഗ്രേവി ഒന്ന് കുറുകുമ്പോൾ കറിവേപ്പില ചേർത്ത് വാങ്ങാം!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post