Latest Recipes

പഴം പ്രഥമൻ

By Latha Subramanian

ചേരുവകൾ: നേന്ത്രപ്പഴം....... 3 എണ്ണം
നാളികേരം....... 2 എണ്ണം (ചെറുത്‌ )
ശർക്കര......... 250 ഗ്രാം
നെയ്യ്....... 3 ടേബിൾസ്പൂൺ
കശുവണ്ടി..... ആവശ്യത്തിന്
കിസ്മിസ്...... ആവശ്യത്തിന്
ഏലക്ക പൊടി.... 1 ടീസ്പൂൺ
വെള്ളം........... ആവശ്യത്തിന്
തേങ്ങാക്കൊത്തു നെയ്യിലിട്ടു വറുത്തത് (optional)

തയ്യാറാക്കുന്ന വിധം :-
ഒരു പാത്രത്തിൽ നേന്ത്രപ്പഴം രണ്ടായി മുറിച്ചു കുറച്ച് വെള്ളവും ഒഴിച്ച് ഒന്നു പുഴുങ്ങിയെടുക്കുക. ഇനി പഴത്തിന്റെ തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. വേണമെങ്കിൽ മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കാം. ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യ്‌ ചൂടാക്കി ഉടച്ചു വച്ച പഴവും ചേർത്തു ഒന്നു വരട്ടി എടുക്കുക. വേറൊരു പാനിൽ 1ടേബിൾസ്പൂൺ നെയ്യ്‌ ചൂടാക്കി കശുവണ്ടി, കിസ്മിസ് വറുത്തെടുക്കുക. നാളികേരം ചിരകി ഒന്നാം പാലും, രണ്ടാം പാലും എടുക്കുക. ഒന്നാം പാലിൽ ഒട്ടും തന്നെ വെള്ളം ചേർക്കരുത്. രണ്ടാംപാലിൽ ചൂട് വെള്ളം ചേർത്തു നന്നായി പിഴിഞ്ഞെടുക്കുക. ശരക്കരയിൽ സ്വല്പം വെള്ളം ഒഴിച്ച് അടുപ്പത്തു വച്ച് പാനിയാക്കി അരിച്ചെടുക്കുക. ഇനി ഒരുചുവടു കട്ടിയുള്ള പാത്രത്തിലേക്ക് (ഉരുളി ) പഴം വരട്ടിയതും, ശർക്കരപാനിയും ചേർത്തു മിക്സ് ചെയ്ത് അടുപ്പത്തു വക്കുക. ഇതിലേക്ക് രണ്ടാംപാൽ ചേർക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. ഇത് സെറ്റ് ആയി കഴിഞ്ഞാൽ ഒന്നാം പാൽ ചേർത്തൊന്നിളക്കി പെട്ടെന്ന് തന്നെ തീ ഓഫ്‌ ചെയ്യുക. ഇതിലേക്ക് ഏലക്ക പൊടി ചേർക്കുക. പിന്നെ വറുത്തു വച്ച കശുവണ്ടി, കിസ്മിസ് ചേർത്തു അലങ്കരിക്കാം.തേങ്ങാക്കൊത്തു ഇടുകയാണെങ്കിൽ കശുവണ്ടി, കിസ്മിസിന്റെ ആവശ്യം ഇല്ല. അങ്ങിനെ നമ്മുടെ യമ്മി "പഴപ്രഥമൻ " റെഡി 😊
« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes