കടായി ചിക്കൻ 
By : Anu Thomas
ചിക്കൻ - 1/2 കിലോ 
മല്ലി - 2 ടി സ്പൂണ്‍
ജീരകം - 2 ടി സ്പൂണ്‍ 
കുരു മുളക് - 10
ഉണക്ക മുളക് - 6
ഇഞ്ചി - 2" കഷണം
വെളുത്തുള്ളി - 10
നെയ്യ് - 2 ടേബിൾ സ്പൂണ്‍
ഉള്ളി - 1
തക്കാളി -2
മല്ലിയില

1.ജീരകം,മല്ലി, കുരുമുളക് വറുത്തു പൊടിച്ചു എടുക്കുക.മുളക്,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ആക്കുക.

2.കടായിയിൽ നെയ്യ് ചൂടാക്കി ഉള്ളി വഴറ്റുക.മസാല പൊടിച്ചത് പകുതിയും ,ഇഞ്ചി - മുളക് - വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

3. തക്കാളിയും ഉപ്പും ചേർത്ത് , സോഫ്റ്റ്‌ ആകുന്ന വരെ വഴറ്റുക.ചിക്കൻ ചേർത്ത് ഇളക്കുക.മല്ലിയിലയും ബാക്കി മസാല പൊടിയും ചേർക്കുക.1/2 കപ്പ്‌ വെള്ളവും ചേർത്ത് ഇളക്കി ചിക്കൻ വേവുന്ന വരെ അടച്ചു വച്ച് വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post