By Shanir Babu Edathanattukara

ചേരുവകൾ 
സവാള ,തക്കാളി ,പച്ചമുളക് ,ചെറുള്ളി ,വെളുത്തുള്ളി ,ഇഞ്ചി
മല്ലിപ്പൊടി ,മുളകുപൊടി ,മഞ്ഞൾ പൊടി
പുളി ,ഉലുവ ,വേപ്പില ,മല്ലിയില പിന്നെ പ്രധാനപ്പെട്ട സാധനം ഉപ്പ് ,
മസാലകൾ വറുത്തു വെക്കുക അതുപോലെ ഇഞ്ചിയും മുളകും വെളുത്തുള്ളിയും ചെറുള്ളിയും മിക്സിയിൽ ചതച്ചെടുക്കുക പുളി വെള്ളത്തിൽ ഇടുക
സവാളയും തക്കാളിയും വയറ്റി അതിലേക്കു അല്പം ഉലുവാ ഇടുക പിന്നെ ചതച്ചു വെച്ച ചേരുവകൾ ചേർക്കുക വെള്ളത്തിലിട്ട പുളിയിൽ നിന്നും അതിന്റെ ചണ്ടി മാറ്റി അതിലേക്കു വറുത്തു വെച്ച മസാലകൾ ഇട്ട് നന്നായി യോചിപ്പിക്കുക അത് വഴറ്റിയ സവാളയിലേക്കും മറ്റും ചേർത്ത് നന്നായി ഇളക്കുക കുറച്ചു തളച്ചതിനു ശേഷം നന്നാക്കി വെച്ച ഞണ്ടു അതിലേക്കു ഇട്ട് മൂടി വെക്കുക ഇടക്ക് ചെറുതായി ഇളക്കിക്കൊടുക്കുക
മറ്റൊരു ചീനച്ചട്ടിയിൽ അല്പം ചെറുള്ളി അരിഞ്ഞത് മൂപ്പിച്ചു വേപ്പിലയും ഇട്ട് പാകമായാൽ ഞണ്ടുമായി മിക്സ് ചെയ്യുക അല്പം മല്ലിയില മുകളിൽ വിതറുക ക്രാബ് ഫ്രൈ റെഡി 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post