പൊരിച്ച പത്തിരി
By Fathima Sami

ഒരു ഉരുളിയിൽ 4 സ്പൂൺ നെയ്യൊഴിച് 1 സവാള, 2 പച്ചമുളക്, 1 കഷ്ണം ഇഞ്ചി, കുറച്ചു കറിവേപ്പില ഇവ പൊടിയായി അരിഞ്ഞതിട്ട് ഒന്ന് വഴറ്റുക. ഇതിലേക്ക് 2 കപ്പ്‌ വെള്ളം ഒഴിച്ച് തിളക്കുമ്പോൾ പാകത്തിന് ഉപ്പും 2 കപ്പ്‌ അരിപ്പൊടിയും ഇട്ട് നന്നായിട്ട് ഇളക്കി കട്ട കെട്ടാതെ വാങ്ങി വെക്കുക. ഇതിലേക്ക് 1 മുറി തേങ്ങ ചിരകി മിക്സിയിൽ ഒന്ന് ചതച്ചെടുത്ത് 1 സ്പൂൺ പേരും ജീരകവും 1 സ്പൂൺ എള്ളും കൂടെ ചേർത്തു ഇളക്കി ചെറു ചൂടോടെ തന്നെ കുഴച്ചു വലിയ ഉരുളകളാക്കി പരത്തി സ്റ്റീൽ ഗ്ലാസ്‌ വെച്ചു മുറിച്ചു തിളച്ച ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.. ആദ്യം നല്ല തീയിലും പിന്നെ മീഡിയം തീയിലും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم