By Pavithra Rajesh


തേങ്ങ ചിരകിയത് .. ഒന്ന്
ചെറിയ ഉള്ളി: നമ്മുടെ കയ്യിന് ഒരു പിടി
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വറ്റൽ മുളക് :17/ 8 എണ്ണം ( എരിവ് അനുസരിച്ച്)
കുരുമുളക് : ഒരു ചെറിയ സ്പൂൺ
കറിവേപ്പില : 3-4 തണ്ട്
പുളി : ആവശ്യത്തിന് 
ഉപ്പ് : പാകത്തിന്
ശർക്കര : കുറച്ച് (വേണം എങ്കിൽ)
മല്ലിയില അരിഞ്ഞത്:  2 നുള്ള് (വേണം എങ്കിൽ)

തേങ്ങ , ഉള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത് ,2 കൂട്ടം മുളക് ,കറിവേപ്പില ഇവ നന്നായി വറുത്തെടുക്കുക .തേങ്ങ ചുവന്നു വരണം .അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കുന്ന സമയത്ത് മല്ലിയില ചേർത്ത് ഇളക്കുക .അല്പം ചൂടാറി കഴിയുമ്പോൾ വറുത്ത് വെച്ചിരിക്കുന്നവ മിക്സിയിൽ പൊടിക്കുക . പുളി, ഉപ്പ് ,ശർക്കര ചീകിയത് ചേർത്ത് ഒന്നുകൂടി പൊടിച്ചെടുക്കുക .തണുത്ത് കഴിയുമ്പോൾ കുപ്പിയിൽ ആക്കി വെയ്ക്കാം .

Note ..സാധാരണ ചമ്മന്തി പൊടി പോലെ അത്ര തരു തരുപ്പ് പൊടിയാകില്ല ഇത് .ഉള്ളിയുടെ എണ്ണമയം ഉള്ളത് കൊണ്ട് ചെറിയൊരു thickness ഉണ്ടാകും.എത്ര നാൾ വരെ കേടാവാതെ ഇരിക്കും എന്നറിയില്ല 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم