ഇന്ന് ഒരു മോരു കാച്ചിയത് ആയാലോ?
ഞങ്ങളുടെ വീട്ടിൽ എല്ലാ ദിവസങ്ങളിലും ഉണ്ടായിരിക്കുന്ന ഒരു ഐറ്റമാണ് ഇത് .
എന്റെ അമ്മച്ചിയുടെ മോരു കാച്ചിയതിന്റെ അത്രക്ക് വരില്ല എന്നാലും ....
By : Leena Jimmy
ചേരുവകൾ:

തൈര് : അര ലിറ്റർ
തേങ്ങ ചിരകിയത് - 2 tsp
വെളുത്തുള്ളി- 2 അല്ലി
ചുവന്നുള്ളി - 5-6 എണ്ണം
ഇഞ്ചി - 1/4 "കഷ്ണം ,2 എണ്ണം
ജീരകം - 1/4 tsp
മഞ്ഞൾ പൊടി - ഒരു നുള്ള്
ഉലുവ - 1/4 tsp
ചുവന്ന മുളക് - 2 എണ്ണം, മൂന്നായി മുറിക്കുക
കറിവേപ്പില - 2 തണ്ട്
ഉപ്പ്, അല്പം മുളകുപൊടി

മിക്സിയുടെ ചെറിയ jar-ൽ തേങ്ങ ,ജീരകം ,വെളുത്തുള്ളി ,2 ചുവന്ന ജി ഒരു കഷണം ഇഞ്ചി ,ഒരു നുള്ള് ഉലുവ ,രണ്ടി തൾ കറിവേപ്പില ഇവ ഇട്ട് രണ്ടു സ്പൂൺ തൈരു ചേർത്ത് നന്നായി അരച്ചെടുക്കുക .
മിക്സിയുടെ വലിയ Jar - ൽ ബാക്കി തൈര് ,മഞ്ഞൾ പൊടി ,പാകത്തിനു പ്പ് ഇവ ചേർത്ത് 10 second അടിക്കുക .
മോരു കാച്ചുവാനുള്ള ചട്ടി -മൺപാത്രം ആണ് നല്ലത് -യിൽ അരപ്പും തൈരും ചേർത്ത് ബാക്കി കറിവേപ്പിലയും ചേർത്തിളക്കുക. അടുപ്പിൽ വെച്ച് ചെറുതീയിൽ ചൂടാക്കുക .തുടരെ ഇളക്കി ക്കൊണ്ടിരിക്കണം .മോരിൽ നിന്ന് നന്നായി ആവി വന്ന് കറിവേപ്പില നിറം മാറുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി അല്പസമയം കൂടി ഇളക്കി കൊണ്ടിരിക്കുക .കറി തിളക്കവാൻ പാടില്ല. മോര് പിരിഞ്ഞു പോകും .
ഇനി ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ,ഉലുവ ,ബാക്കി ഉള്ളി ,ഇഞ്ചി ഇവ ചെറുതായരിഞ്ഞത് ഇവ ചേർത്തു മൂപ്പിക്കുക. മൂത്തുവരുമ്പോൾ വറ്റൽമുളക് ചേർത്തിളക്കി തീ കെടുത്തുക .അല്പം മുളകുപൊടി കൂടി ചേർത്തിളക്കി കറിയിൽ യോജിപ്പിക്കുക. .കാച്ചിയ മോര് തയാറായിക്കഴിഞ്ഞു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم