കക്ക ഇറച്ചി ഫ്രൈ
By : Jobin Mariadas‎
ആവശ്യമായ സാധനങ്ങൾ

* കക്ക ഇറച്ചി - 1 kg
* തേങ്ങാ കൊത്തു - 1/2 കപ്പ് 
* ചുവന്നുള്ളി - 1 കപ്പ് 
* വെളുത്തുള്ളി - 1 തുടം
* പച്ചമുളക് - 4 എണ്ണം
* ഇഞ്ചി - 2 കഷ്ണം
* കറിവേപ്പില - 2 തണ്ട്
* മുളകുപൊടി - 2 ടീസ്പൂൺ
* മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
* കുരുമുളകുപൊടി - 1/2 ടീസ്പൂൺ
* ഏലക്കാപ്പൊടി - 1/4 ടീസ്പൂൺ
* പെരുംജീരകം - 1/2 ടീസ്പൂൺ
* ഗരംമസാല - 1 ടീസ്പൂൺ
* ഉപ്പുപൊടി - ആവശ്യത്തിന്
* കടുക് - 1 ടീസ്പൂൺ
* വിനാഗിരി - 2 ടീസ്പൂൺ
* വെളിച്ചെണ്ണ - 50 മില്ലി

തയ്യാറാകുന്ന വിധം
കട്ടു കളഞ്ഞു കക്ക ഇറച്ചി വിനാഗിരി, ഉപ്പു എന്നിവ ചേർത്തു ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിൽ മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഏലക്കാപ്പൊടി, പെരുംജീരകം, ഗരംമസാല എന്നിവ ചേർത്തു ഇളക്കി വയ്ക്കുക.

ഒരു പാനിൽ ചുവന്നുള്ളി അരിഞ്ഞത് , വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് കീറിയത്, തേങ്ങാകൊത്തും, ഇഞ്ചി കൊത്തി അരിഞ്ഞത്, കറിവേപ്പില എന്നിവ വഴറ്റുക.

കുക്കറിൽ മസാലക്കൂട്ട് ചേർത്തു പുരട്ടി വച്ചിരിക്കുന്ന കക്ക ഇറച്ചിയും വഴറ്റിയ ചേരുവകളും ചേർത്തു അല്പം വെള്ളം ഒഴിച് 3 വിസിൽ വരെ വേവിക്കുക. അതിനുശേഷം ഒരു പാൻ അടുപ്പിൽ വച്ചു കടുക് താളിക്കുക. അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന കക്ക ഇറച്ചി ചേർത്തു നന്നായി ഇളക്കി ഫ്രൈ ആക്കുക.

ധാരാളം കാൽസ്യം അടങ്ങിയ കക്ക ഇറച്ചി ഫ്രൈ തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post