തക്കാളി കറി
By : Bindu Renjith
തക്കാളി -മുന്ന് എണ്ണം പഴുത്തത് അരിഞ്ഞത്
പച്ചമുളക് -രണ്ടു എണ്ണം 
തേങ്ങ - അരമുറി നന്നായി അരച്ചത്‌ (കുറച്ചു ജീരകം ചേര്‍ത്ത്)
കറിവേപ്പില ,കടുക്,ചുവന്ന മുളക് ,
ചെറിയ ഉള്ളി -ചെറുതായി അരിഞ്ഞത് അഞ്ഞെണ്ണം
തൈര് നന്നായി ഇളക്കി കട്ട കളഞ്ഞത് - നാലു ടേബിള്‍ സ്പൂണ്‍
കടുക് വറുത്തിട്ട്,തക്കാളിയും ഉള്ളിയും നന്നായി വഴറ്റുക ,ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക,നന്നായി വഴട്ടി വരുമ്പോള്‍ ,തേങ്ങ അരച്ചത്‌ ചേര്‍ത്ത് ചെറിയ തീയില്‍ ഒരു മിനിറ്റ് അടച്ചു വെക്കുക .കുറച്ചു ചൂട് കുറയുമ്പോള്‍ തൈരും ചേര്‍ത്ത് ഇളക്കുക ,വെള്ള ചോറ് ,ചപ്പാത്തി ഇവക്കു നല്ലതാണ്‌

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم