ബീറ്റ്റൂട്ട് സ്റ്റു
By : Bindu Renjith
ബീറ്റ്റൂട്ട് വളരെ ചെറുതായി അരിഞ്ഞത്--1 കപ്പ്‌
ഉരുളകിഴങ്ങ് --2 കപ്പ്‌ ,ചെറിയ cube ആയി അരിഞ്ഞത് 
സവോള - ഒരെണ്ണം കനം കുറച്ചു അരിഞ്ഞത് 
പച്ചമുളക് -1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് --1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി-വളരെ കുറച്ചു
കുരുമുളക് ചതച്ചത് -1 ടീസ്പൂണ്‍
കറുവാപട്ട ,ഗ്രാമ്പൂ ,ബേ ലീഫ് --വളരെ കുറച്ചു
തേങ്ങ പാല്‍--2 കപ്പ്‌ കട്ടിയുള്ളതു
capsicum(optional ) ,തക്കാളി,മല്ലിയില -ചെറുതായി അരിഞ്ഞത്

ചീനിച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക ,സവോള ,പച്ചമുളക്,ബീറ്റ്റൂട്ട് ,ഇഞ്ചി വെളുത്തുള്ളി ,ഇവ ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് വഴറ്റുക. (ഉരുളകിഴങ്ങ് പ്രഷര്‍ കുക്കെറില്‍ കുറച്ചു മഞ്ഞള്‍ പൊടിയും ഉപ്പും ഇട്ടു വേവിച്ചു വച്ചിരിക്കണം) .നന്നായി വഴണ്ട്‌ വന്നാല്‍ മല്ലിപൊടി ,മസാലകള്‍ ഒന്ന് ചതച്ചത് എന്നിവ ചേര്‍ക്കുക ,വേവിച്ചു വച്ചിരിക്കുന്ന ഉരുളകിഴങ്ങ് വെള്ളത്തോട് കൂടി ചേര്‍ത്ത് ചെറിയ തീയില്‍ വയ്ക്കുക (ഇതിനു വേണം എങ്കില്‍ രണ്ടാം പാല്‍ ഉപയോഗിക്കാം)...വെള്ളം വറ്റി തുടങ്ങുമ്പോള്‍ 2 കപ്പ്‌ തേങ്ങാപാല്‍ ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കുക ,പാല്‍ പിരിയരുത് ,ഒന്ന് ചൂടായാല്‍ മാത്രം mathi
മല്ലിയില വിതറുക.കുരുമുളകുപൊടിയും ചേര്‍ക്കുക ...
optional
capsicum ഇഷ്ടം ഉള്ളവര്‍ക്ക് ,capsicum ചെറുതായി വരട്ടുക ,തക്കാളിയും വരട്ടുക ,ചെറുതായി മതി പച്ചപ്പ്‌ കളയരുത് ,അതിനു ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക എന്നിട്ട് കറിയുടെ മുകളില്‍ വിതറുക .ഇത് capsicum ഇഷ്ടം ഉള്ളവര്‍ മാത്രം ചെയ്താല്‍ മതി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم