ചിക്കൻ കിട്ടിയാൽ അതിൽ എന്തെങ്കിലും പുതിയത് പരീക്ഷിക്കാൻ എനിക്ക് ഇഷ്ടാണ്.. അല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും കിട്ടില്ല... അപ്പഴാ ആലോചിച്ചത്.....
എളുപ്പത്തിൽ ഒരു പ്രഷർ കുക്കർ ചിക്കൻ ബിരിയാണി....
By : Anju Deepesh
ആദ്യം തന്നെ half kg ബസ്മതി അരി വെള്ളത്തിൽ കുതിരാൻ ഇടുക...
ഇനി നമുക്ക് പ്രഷർ കുക്കർ അടുപ്പിൽ വച്ചു ബാക്കി പരിപാടി തുടങ്ങാം...
ഒരു 2പീസ് ചിക്കൻ എല്ല് ഉള്ളത് കുക്കറിൽ ഇടുക... കുറച്ചു ഉപ്പ്‌, മുളക് പൊടി, മഞ്ഞൾ പൊടി , കുരുമുളക് പൊടി, ഗരം മസാല, വെളുത്തുള്ളി, വെള്ളം ചേർത്ത് വേവിക്കുക... Oru വിസിൽ വന്നാൽ മതി .. ഇതാണ് സ്റ്റോക്ക്..
ഇനി സ്റ്റോക്ക് കുക്കർ il നിന്നും മാറ്റി.. ആ കുക്കറിൽ തന്നെ ചിക്കൻ fat ഒരു പീസ്, ഇത്തിരി ghee, coconut ഓയിൽ ചേർക്കുക... ഇതിലേക്ക് പട്ട , ഗ്രാമ്പു, ഏലക്കായ, പെരുംജീരകം, തക്കോലം, കുരുമുളക് എന്നിവ ചേർക്കുക... ശേഷം 1 സബോള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, മല്ലിയില എന്നിവ ചേർത്ത് വഴറ്റുക... ഇതിലേക്ക് കുറച്ചു മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർക്കുക... 1tbsp തൈര്,ക്യാരറ്റ് അരിഞ്ഞത് ചേർക്കുക... പിന്നെ 5-6പീസ് chicken ചേർക്കുക... ആവശ്യത്തിന് ഉപ്പ്‌, 1tbsp lime juice... കഴുകിയ അരി എന്നിവ ചേർക്കുക... ആവശ്യത്തിന് വെള്ളം,stock കുറച്ചു നാളികേരപാൽ ഉം ചേർത്ത് ... 2വിസിൽ വരുന്നതുവരെ വേവിക്കുക... ഒപ്പം കുറച്ചു മല്ലിയില, പുതിനയില എന്നിവയും ചേർക്കുക... പാകമായാൽ തുറക്കുക... അതിലേക്കു വീണ്ടും മല്ലിയില, പുതിനയില കുറച്ചു ghee എന്നിവ ചേർക്കുക... അടച്ചു വെക്കുക... ഇതിൽ മുളക് പൊടി ഒകെ കുറച്ചു കൂടുതൽ ഇടുന്നതു നല്ലതാണേ... പിന്നെ ചിക്കൻ കുറച്ചു നേരം ഉപ്പ്‌, മുളക് പൊടി ഒകെ ചേർത്ത് വെക്കുന്നതും നല്ലതാ...
ചൂടോടു കൂടി വിളമ്പുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post