വളരെ വ്യത്യസ്തമായ എന്നാൽ രുചികരവും പോഷക സമൃദ്ധവും ആയ ഒരു പായസം ആയാലോ......
നീല പായസം അഥവാ ശംഖു പുഷ്പം പായസം
By : Sudhish Kumar
ശംഖു പുഷ്പം - 25 എണ്ണം
ചവ്വരി - 100 GM
പശുവിൻ പാൽ - അര ലിറ്റർ
തേങ്ങാ പാൽ - 1 കപ്പ്
പഞ്ചസാര - 1 - 1 1/4 കപ്പ്
ഏലക്ക - 2 എണ്ണം
കശുവണ്ടി/ഉണക്ക മുന്തിരി/നെയ്യ് - ആവശ്യത്തിന്
പാകം,ചെയ്യുന്ന വിധം
കുറച്ചു വെള്ളം അടുപ്പിൽ വച്ച് തിളച്ചു തുടങ്ങുമ്പോൾ ശങ്കു പുഷ്പ ഇതളുകൾ അതിലിട്ട് തണുക്കുമ്പോൾ ഒരു പാത്രത്തിൽ അരിച്ചെടുത്തു മാറ്റിവെക്കുക.
ചവ്വരി വേറൊരു പാത്രത്തിൽ വേവിച്ചെടുക്കുക.
ചുവടു കട്ടിയുള്ള പാത്രത്തിൽ പശുവിൻ പാല് തിളപ്പിക്കുക തിളച്ചു വരുമ്പോൾ ഇതിലേക്ക് പഞ്ചസാര കുറേശ്ശെ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക പാട കെട്ടാതെ നന്നായി ഇളക്കി കൊണ്ടിരിക്കുക ഇതിലേക്ക് ചവ്വരി വേവിച്ചത് കൂടി ചേർത്ത് നല്ല പായസ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യുക .തേങ്ങാപാൽ,ശംഖു പുഷ്പ സിറപ്പ് ഒരു നുള്ളു ഉപ്പ്,ഏലക്ക എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.കശുവണ്ടി ,ഉണക്കമുന്തിരി എന്നിവ നെയ്യിൽ വറുത്തു തൂകി ചൂടോടെ ഉപയോഗിക്കാം.
ശംഖു പുഷ്പത്തിന്റെ ഗുണങ്ങൾ
ഓര്മശക്തിയും തലച്ചോറിന്റെ പ്രവര്ത്തനങ്ങളും മെച്ചപ്പെടുത്താന് നീല ശംഖുപുഷ്പം (clitoria ternatea) സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓര്മശക്തി മെച്ചപ്പെടുത്താന് കഴിയും. ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാന് ഇത് ഉത്തമമാണ്. രോഗപ്രതിരോധ ശക്തി വര്ധിപ്പിക്കാനും കഴിവുണ്ട്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post