മഷ്റൂം മട്ടർ മസാല
By : Angel Louis
ചേരുവകൾ
....................
മഷ്റൂം 400 g കഴുകി വൃത്തിയാക്കി കട്ട് ചെയിത് എടുത്തത്
ഫ്രഷ് മട്ടർ / ഗ്രീൻപീസ് 1 കപ്പ്
ഓയിൽ 3 ടേബിൾ സ്പൂൺ
സവാള 2 എണ്ണം
തക്കാളി 2 വലുത്
കശുവണ്ടി കുതിർത്തത് 15 എണ്ണം
ഫ്രഷ് ക്രീം 2 ടേബിൾ സ്പൂൺ
മുളക് പൊടി 1 1/2 ടേമ്പിൾ സ്പൂൺ (ആവശ്യത്തിന്)
മല്ലിപ്പൊടി 2 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടി സ്പൂൺ
ഗരം മസാല പൊടി 1/2 ടീ സ്പൂൺ.
ജീരകപ്പൊടി 1/4 ടി സ്പൂൺ.
ജീരകം 1/4 ടി സ്പൂൺ
പട്ട ഒരു ചെറിയ കഷ്ണം
ഗ്രാൻപൂ 2 എണ്ണം
ഏലയക്കാ 2 എണ്ണം
ബേ ലീഫ് (കറുക ഇല) 1 ഇല
വെളുത്തുള്ളി 8 അല്ലി ചതച്ചത്
ഇഞ്ചി ഒരു ചെറിയ കഷ്ണം ചതച്ചത്
കസ്തൂരി മേത്തി 1 ടേബിൾ സ്പൂൺ പൊടിച്ചത്
മല്ലിയില അരിഞ്ഞത് 1 ടേബിൾ സ്പൂൺ (ആവശ്യത്തിന് )
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
...................................
പാൻ വച്ച് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം സവാള കട്ട് ചെയിതത് ഇട്ട് വഴറ്റുക ഇതിലേയക്ക് വെളുത്തുള്ളി, ഇഞ്ചി ചതച്ചതും ചേര്ത്ത് നന്നായി വഴറ്റിയ ശേഷം തണുക്കാൻ വയ്ക്കുക തണുത്ത ശേഷം മിക്സിയിൽ അരച്ചെടുക്കാം
തക്കാളിയും , കശുവണ്ടി കുതിർത്തും വെവ്വേറെ പേസ്റ്റാക്കി വയ്ക്കുക .
ഒരു പാനിലേക്ക് ബാക്കിയുള്ള എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ജീരകം , ബേ ലീഫ്, പട്ട, ഗ്രാൻപൂ, ഏലയക്കായും ഇട്ട് പൊട്ടി വരുമ്പോൾ ഇതിലേയക്ക് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചേർത്ത് പച്ചമണം മാറുമ്പോൾ അരച്ച് വച്ച ഉള്ളിയും, തക്കാളി പേസ്റ്റും ഇതിലേയ്ക്ക് ചേർത്ത് ഇളക്കി തീ കുറച്ച് അടച്ച് വച്ച് വേവിക്കുക ഗ്രേവിയുടെ പച്ചമണം മാറി എണ്ണ തെളിഞ്ഞ് വരുമ്പോൾ വൃത്തിയാക്കിയ കൂണും,മട്ടറും ആവശ്യത്തിനു ഉപ്പും, ചേര്ത്തിളക്കി ചെറു തീയില്‍‍ അടച്ചു വച്ച് വേവിക്കുക വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല കൂണില്നിന്നും വെള്ളം ഇറങ്ങും.ഇടക്ക് തുറന്നു ഒന്നൂടി ഇളക്കിയ ശേഷം കശുവണ്ടി അരച്ചതും ചേര്ത്ത്ഇളക്കി അടച്ചു വയ്ക്കുക.കൂണും,മട്ടറും വെന്തു എണ്ണ തെളിഞ്ഞു വരുമ്പോള്കസ്തൂരി മേത്തിയും ,ജീരകപൊടിയും,ഗരംമസാലപൊടിയും ചേർത്തിളക്കുക ശേഷംഇതിലേക്ക് ഫ്രഷ് ക്രീമും,മല്ലിയിലയും ചേര്ത്ത് ശേഷം തീ ഓഫ്ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم