നല്ല കുറുകിയ ചാറോട് കൂടിയ മീൻ കറി കിട്ടാൻ || മത്തി കറി || Mathi Curry Kerala Style
Recipe by : Sowmiya Unnikrishnan

മത്തി
സവാള - 1
തക്കാളി -1
മുളകുപൊടി - 2tbsp
Fish Masala -2 tbsp
മഞ്ഞൾപൊടി - 1/21 tsp
പുളി - lemon sized
ഉലുവ
കടുകു
ഉപ്പു
വെളിച്ചെണ്ണ
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ ഒരു സവാള അരിഞ്ഞതും, ഇഞ്ചി വെളുത്തുള്ളി, ഉപ്പും ഇട്ടു വഴറ്റുക .
എന്നിട്ടു 1 tsp ഉലുവ ഇട്ടു വഴറ്റുക.
അതിലേക്കു ഒരു തക്കാളി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റുക
എന്നിട്ടു 2tbsp fish masala , 2tbsp മുളകുപൊടിയും ചേർത്ത് വഴറ്റുക
ഇതു ചൂടാറിയ ശേഷം mixie യിൽ നന്നായി അരച്ചെടുക്കുക .
ഒരു ചട്ടിയിൽ എണ്ണ ചൂടായ ശേഷം കടുകു പൊട്ടിക്കുക .
അതിലേക്കു 1 /2 സവാള , കറിവേപ്പില ഇട്ടു വഴറ്റുക .
അരച്ച മിശൃതം അതിലേക്കു ഇട്ടു 1/2tsp മഞ്ഞൾപൊടിയും ചേർത്ത് എണ്ണ തെളിഞ്ഞു കേറുന്നതുവരെ വഴറ്റണം.
ഒരു നാരങ്ങാ വലുപ്പത്തിൽ ഉള്ള പുളി പിഴിഞ്ഞതും കൂടി ചേർക്കണം
മൂടി വെ ച്ച്ഒന്ന് തിളച്ച ശേഷം 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കണം
തിളച്ച ശേഷം മതി കഷ്ണങ്ങൾ ഇട്ടു മൂടി വെച്ച് വേവിക്കുകPost a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post