സ്രാവ് തോരൻ
ആവശ്യമായ സാധനങ്ങൾ
സ്രാവ് - 500ഗ്രാം
തേങ്ങ - അര മുറി തിരുമ്മിയത്
മുളകുപൊടി - ഒന്നര ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
ജീരക പൊടി - അര ടീസ്പൂൺ മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - രണ്ട് ടീസ്പൂൺ
ചെറിയ ഉള്ളി ചതച്ചത് - നാല് ടീസ്പൂൺ
പച്ചമുളക് ചതച്ചത് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 2 ടേബിൾസ്പൂൺ
കടുക് - കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
സ്രാവ് വൃത്തിയാക്കി തൊലി കളഞ്ഞ് ഒരു ചട്ടിയിൽ കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് വേവിച്ച് എടുക്കുക.
ശേഷം ഇതിലെ മുള്ള് കളഞ്ഞ് എടുക്കുക.
ഇതിലേക്ക് മേൽപ്പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി അടുപ്പിൽവെച്ച് വെള്ളം വറ്റിച്ച് തോരൻ ആക്കി എടുക്കുക.
അവസാനം കടുക് താളിച്ച് ചേർക്കാം.
Recipe by Vinu Ben

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post