തേങ്ങയരച്ച് മാങ്ങയിട്ടുവച്ച തനി നാടൻ
അയലക്കറി
ചേരുവകൾ
------------------
1 അയല 500gm
2 തേങ്ങ ചിരവിയത് 1/2 കപ്പ്
3 ഇഞ്ചി ചതച്ചത് 1 വലിയ സ്‌പൂൺ
4 വെളുത്തുള്ളി അരിഞ്ഞത് 1 സ്പൂൺ
5 പച്ചമുളക് 5
6 ചെറിയ ഉള്ളി 6
7 കറിവേപ്പില
8 മുളകുപൊടി 1 സ്പൂൺ
9 മഞ്ഞൾ പൊടി 1 ചെറിയ സ്പൂൺ
10 മല്ലിപൊടി 1 സ്പൂൺ
11 പച്ച മാങ്ങ 1
12 കുടംപുളി 4
13 വെളിച്ചെണ്ണ 3 സ്പൂൺ
14 കടുക്
15 ഉലുവ
16 വെള്ളം
17 ഉപ്പ്
തയാറാക്കുന്ന വിധം
-----------------------------
*തേങ്ങ ചിരവിയത്, മല്ലിപൊടി, മഞ്ഞൾ പൊ
ടി, മുളകുപൊടി എന്നിവ അൽപം വെള്ളം ചേർത്ത് മയത്തിൽ അരച്ചെടുക്കുക.
* ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വ
രുമ്പോൾ കടുക്, ഉലുവ പൊട്ടിക്കുക.
*3,4,5,6,7,12ചേരുവകൾ ചേർത്ത് വഴറ്റുക.
* പച്ച മണം മാറി വരുമ്പോൾ അരച്ചു വച്ച തേ
ങ്ങയുടെ മിശ്രിതം ചേർത്ത് 5 മിനിട്ട് വഴറ്റുക.
* കുടംപുളി ചേർത്ത് അരപ്പ് യോജിപ്പിക്കുക.
* ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക.
* വെള്ളം തിളച്ചു വരുമ്പോൾ മീൻ കഷണങ്ങ
ൾ ചേർക്കുക.
* പകുതി വേവാകുമ്പോൾ പുളിയുള്ള മാങ്ങ
കൂടെ ചേർക്കുക.15 മിനിട്ട് അടച്ചു വച്ച് കുറു
കി പാകമാവുമ്പോൾ തീ ഓഫ് ചെയ്യുക.
* ഒരു സ്പൂൺ വെളിച്ചെണ്ണയും, കറിവേപ്പിലയും ചേർക്കുക.
*** കപ്പയുടെയും, ചോറിൻ്റെയും കൂടെ സേർ
വ് ചെയ്യാം***

Recipe by Remyas Cuisineworld

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post