ഡിണ്ടിഗൽ തലപ്പാകെട്ടി മട്ടൻ ബിരിയാണി

ചേരുവകൾ :-
ബിരിയാണി മസാലയ്ക്ക്

*************
കുരുമുളക് -1റ്റീസ്പൂൺ
ജീരകം -1റ്റീസ്പൂൺ
പെരുംജീരകം -1റ്റീസ്പൂൺ
മല്ലി -2.5 റ്റീസ്പൂൺ
ഗ്രാമ്പൂ -6എണ്ണം
പട്ട -2കഷ്ണം
ഏലക്ക -6എണ്ണം
ജാതിക്ക. -1എണ്ണം
ജാതിപത്രി -1എണ്ണം
തക്കോലം -2എണ്ണം
ബേ ലീഫ് -2എണ്ണം
കിസ്മിസ്‌. -10-12 എണ്ണം
അണ്ടിപരിപ്പു. -6 എണ്ണം
ഇവ എല്ലാം കൂടി നന്നായി പൊടിച്ചു വെക്കുക.

ഗ്രീൻ മസാല

ചെറിയഉള്ളി -12എണ്ണം
ഇഞ്ചി -2 ഇഞ്ച്‌ വലുപ്പത്തിൽ കഷ്ണം
വെളുത്തുള്ളി -10അല്ലി
പച്ചമുളക് -7 എണ്ണം എരിവ്
പുതിന -ഒരു പിടി (കുറച്ച്‌ ചോറിൽ വിതറാനും മാറ്റി വെക്കുക)
മല്ലിയില -ഒരു പിടി (കുറച്ച്‌ ചോറിൽ വിതറാനും മാറ്റി വെക്കുക)
ഇവ എല്ലാം കൂടെ അരച്ച് പേസ്റ്റ് ആക്കി വെക്കുക
ജീരകശാല അരി -3കപ്പ്
മട്ടൻ. -1കിലോ
സവാള -2 എണ്ണം + 1 എണ്ണം വറുത്ത്‌ എടുക്കുക
തക്കാളി -2 എണ്ണം
തൈര് -2 റ്റീസ്പൂൺ +2tbsp
നാരങ്ങാനീര് -1tsp
മഞ്ഞൾപൊടി - ഹാൽഫ്‌ റ്റീസ്പൂൺ
മുളക്പൊടി -1.5 റ്റീസ്പൂൺ
ഉപ്പ് -പാകത്തിന്
അണ്ടിപരിപ്പ്‌. - 12-14 എണ്ണം വറുക്കണം
കിസ്മിസ്‌. -20 എണ്ണം വറുക്കണം
വെജിറ്റബിൾ ഗീ. - 3tbsp +2tbsp

ഉണ്ടാക്കുന്ന വിധം :

അരി കഴുകി 30മിനിറ്റ് കുതിർത്തു വെള്ളം കളഞ്ഞു വെക്കുക .
മട്ടൻ കഴുകി എടുത്തു അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്രീൻ മസാല, ഒരു ടേബിൾസ്പൂൺ ബിരിയാണി മസാല, മഞ്ഞൾപൊടി, മുളക്പൊടി, ആവശ്യത്തിനു ഉപ്പ്, 2റ്റീസ്പൂൺ തൈരു, 1റ്റീസ്പൂൺ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത് വെച്ച്‌, കൂക്കറിൽ 4വിസിൽ അടിക്കുന്നത്‌ വരെ വേവിക്കുക (വേവ്‌ കൂടുതൽ ഉള്ള മട്ടനാണെങ്കിൽ)
ഒരു ബിരിയാണി പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് നെയ്യ്‌ ഇട്ട് കൊടുക്കാം ..ഗ്രാമ്പൂ ,ഏലക്ക പട്ട, ബെലീഫ് എന്നിവ ഓരോന്ന് വീതം ഇട്ട് കൊടുക്കുക, അതിലേക്ക് നീളത്തിൽ അരിഞ്ഞ സവാള ഇട്ട് വഴറ്റുക ,വഴന്നു വന്നാൽ ഗ്രീൻ മസാല, ബിരിയാണി മസാല എന്നിവ ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ പൊടിയായി അരിഞ്ഞ തക്കാളി ,2tbsp തൈര് പാകത്തിന് ഉപ്പും ഇട്ട് വഴന്നു വരുമ്പോൾ വേവിച്ച മട്ടൻ വെള്ളം ഊറ്റിയ ശേഷം അതിലേക്കിടുക, നന്നായി ഇളക്കി 10 മിനറ്റ്‌ കുക്ക് ചെയ്യുക.
3കപ്പ് അരിയ്ക്ക് നാലര കപ്പ് വെള്ളം എന്ന കണക്കിൽ എടുക്കുക, മട്ടൻ വേവിച്ചുവെച്ച വെള്ളം അളന്ന് ഒഴിച്ചശേഷം പോരാത്തവെള്ളം കണക്ക്‌ പ്രകാരം ചേർത്താൽ മതിയാകും, വെള്ളം തിളച്ചു വരുമ്പോ അരി ഇട്ട് കൊടുത്തു നന്നായി അടച്ചു വെച്ച് വേവിക്കുക, മുക്കാൽ വേവാകുമ്പോൾ കിസ്മിസ്‌ അണ്ടിപരിപ്പ്‌ വറുത്തതും മല്ലിയില പുതിനയില അരിഞ്ഞതും വിതറി, ഉള്ളി വറുത്ത നെയ്യും ഒഴിച്ച്‌ നന്നായി ഇളക്കിയെടുത്ത്‌, ചെറുചൂടിൽ ദമ്മ് ഇടുക.
കിടുക്കാച്ചി ഡിണ്ടിഗുൽ തലപ്പാകെട്ടി മട്ടൻ ബിരിയാണി റെഡി

Recipe by Firoz Hamza

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم