ടൊമാറ്റോ റൈസ്

ചേരുവകൾ
ഉലുവ-1/2 Teaspoon
കടുക്-1/2 Teaspoon
ഉഴുന്നുപരിപ്പ്-1 Teaspoon
കടലപ്പരിപ്പ്-1 Teaspoon
പച്ചമുളക് -നാലെണ്ണം
വെളുത്തുള്ളി-4 അല്ലി
സബോള-1
തക്കാളി-4 എണ്ണം

എണ്ണ ചൂടായശേഷം ഉലുവ,കടുക് എന്നിവ പൊട്ടിച്ച് അതിലേക്ക് ഉഴുന്നുപരിപ്പ്,കടലപ്പരിപ്പ് എന്നിവയിട്ട് ഫ്രൈ ചെയ്തെടുക്കുക. അതിലേക്ക് പച്ചമുളക് അരിഞ്ഞത് 4 വെളുത്തുള്ളി അല്ലി അരിഞ്ഞത് ഒരു സബോള അരിഞ്ഞതും ആവശ്യത്തിനു ഉപ്പും ചേർത്ത് അത് നന്നായി വഴറ്റുക. അരിഞ്ഞുവെച്ച തക്കാളിയും ചേർത്ത് 5 മിനിറ്റ് മൂടി വയ്ക്കാം. ഇനി ഇതിലേക്ക് വെള്ളം ചേർക്കാം. നന്നായി തിളച്ചുവരുമ്പോൾ അപ്പോൾ കഴുകി വച്ചിരിക്കുന്ന അരി ചേർക്കാം എന്നിട്ട് അടച്ചുവെച്ച് വേവിക്കുക. അവസാനം മല്ലിയിലയും ചേർത്ത് സർവീസിങ് പ്ലേറ്റിലേക്ക് മാറ്റാം. പ്രാതൽ, ലഞ്ച്, ഡിന്നർ എന്തിനും ഇവൻ ബെസ്റ്റാ.

Recipe by: Micy Sani



Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم