Sharkkara Payasam // ശർക്കര പായസം
Recipe by Anjali Abhilash
അര കപ്പ് പച്ചരി കഴുകി നന്നായി വേവിക്കുക.. ഇതിലേക്ക് മുക്കാൽ കപ്പ് ശർക്കര ഉരുക്കി അരിച്ചെടുത്തത് ചേർത്ത് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക.. ഒരു 2 സ്പൂണ് ചിരവിയ തേങ്ങ ചേർക്കുക. നന്നായി കുറുകി പാകം ആകുമ്പോൾ നല്ല കട്ടി ഉള്ള തേങ്ങാപ്പാൽ ഒരു 4 സ്പൂണ്, കാൽ ടീ സ്പൂണ് ഏലയ്ക്ക പൊടി, ഒരു സ്പൂണ് നെയ്യ് എന്നിവ ചേർത്ത് തീ ഓഫ് ആക്കാം..
ഒരു സ്പൂണ് നെയ്യ് ചൂടാക്കി കുറച്ചു തേങ്ങാകൊത്തും, അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും വറുത്തു പായസത്തിലേക്ക് ചേർക്കാം..
ഞാൻ കുറച്ചു കൽക്കണ്ടം കൂടി പൊട്ടിച്ചു ചേർത്തു..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post