കുക്കറിൽ എളുപ്പത്തിൽ ചെമ്മീൻ ബിരിയാണി I Cooker Prawns Biriyani

For marinating prawns
Prawns cleaned 650 gms
Chilli powder 1 tsp
Turmeric powder 1/4 tsp
Salt
Oil for frying
ചെമ്മീൻ മുകളിലുള്ള ചേരുവകൾ ചേർത്ത് 30 മിനുറ്റിനു ശേഷം ഓയിലിൽ വറുത്തെടുക്കുക.(no deep fry)
For biriyani
Basmati rice 2 glass
Cooking oil as needed
Cinnamon 1 stick
Cardamom 3
Cloves 5
Cinnamon leaf 1
Onion 4
Ginger garlic crushed 3 tsp
Green chilli 5
Turmeric powder 1/4 tsp
Garam masala / meat masala 2 tsp
Chilli powder 1 tsp
Tomato 2
Coriander leaves
Mint leaves
Salt
Water 3 1/2 glass ( same glass used to measure rice )
കുക്കർ ചൂടായി വരുമ്പോൾ അതിലേക്കു നമ്മൾ ചെമ്മീൻ വറുത്ത എണ്ണയും + കൂടുതൽ എണ്ണ വേണമെങ്കിൽ അതും ചേർത്ത് കൊടുക്കുക.
ചൂടാകുമ്പോൾ ഏലക്ക, കരയാംപൂ, കരുവാപാട്ട, കരുവാപ്പട്ടയില, എന്നിവ ചേർത്ത് ഫ്രൈ ചെയ്യുക.
ഇനി ഇതിലേക്ക് സവാള ചേർത്ത് അൽപ്പം ഉപ്പുകൂടി ചേർത്ത് വഴറ്റുക.വഴന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് പച്ചമുളക് തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വെന്തുടഞ്ഞു വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി, ഗരം മസാല മുളകുപൊടി ചേർത്ത് മൂത്തു ഇതിലേക്ക് കുറച്ചു മല്ലിയിലയും പുതിനായിലയും ചേർക്കുക. ഇളക്കി കൊടുത്തതിനു ശേഷം വറുത്തു വച്ചിട്ടുള്ള ചെമ്മീൻ ചേർത്തിളക്കുക . . ഇനി ഇതിലേക്ക് അരി വേവിക്കാൻ നാവശ്യമായ വെള്ളം ചേർക്കുക ( 1 ഗ്ലാസ്‌ അരിക്ക് 1 3/4 ഗ്ലാസ്‌ വെള്ളം )
ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് അരി ചേർത്ത് കൊടുക്കുക. അരി ചേർത്ത് വെള്ളം തിളച്ചു വറ്റി വളരെ കുറച്ചു വെള്ളം മാത്രം ബാക്കിയാകുമ്പോൾ കുക്കർ അടച്ച് ഒരു വിസിൽ വരുത്തിയെടുക്കുക.
അടിപൊളി കുക്കർ ചെമ്മീൻ ബിരിയാണി റെഡി.

Recipe by Thrissur Kitchen

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post