Recipe By : Julie Michale

നെയ്യ് ചോറ്
ബസ്മതി അരി - രണ്ടു കപ്പ്‌
സവാള - മൂന്നു നീളത്തില്‍ അരിഞ്ഞത്‌
കറുവാപട്ട - മൂന്ന് കഷ്ണം
ഏലയ്ക്ക - രണ്ട് 
ഗ്രാമ്പൂ - നാല്
ചതച്ച കുരുമുളക് - മൂന്ന്
ജാതിപത്രി - ഒരു ചെറിയ കഷ്ണം
തക്കോലം - ഒന്ന്
കറുവ ഇല - ഒന്ന്
കശുവണ്ടി - അമ്പതു ഗ്രാം
കിസ്മിസ് - അമ്പതു ഗ്രാം
ഇഞ്ചി അരിഞ്ഞത് - മൂന്ന് സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - രണ്ടു സ്പൂണ്‍
നെയ്യ് - നാല് ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന രീതി

അരി വെള്ളമൊഴിച്ചു കഴുകി ഒരു മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. അതിനുശേഷം വെള്ളം ഊറ്റി കളഞ്ഞു വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക. നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു വയ്ക്കുക. ഒരു സവാള അരിഞ്ഞത്‌ നന്നായി മൂപ്പിച്ചു കോരുക. ഇനി ഇതേ നെയ്യില്‍ ഇഞ്ചിയും വെളുത്തുള്ളിയും നന്നായി മൂപ്പിക്കുക. ബാക്കി സവാള കൂടി മൂപ്പിച്ച ശേഷം മസാലകള്‍ വഴറ്റുക. ഇനി കഴുകി വാരി വച്ചിരിക്കുന്ന അരി ഇതിലിട്ട് നന്നായി ഇളക്കി വെള്ള മയം കളയുക.
ഇനി മൂന്നു കപ്പ്‌ വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ചു വേവിക്കുക. വെള്ളം മുഴുവന്‍ വറ്റുമ്പോള്‍ ചോറ് നന്നായി വെന്തിരിക്കും.
ഇനി ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റി നേരത്തെ വറുത്തു വച്ച ഉള്ളിയും കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കി നോണ്‍ വെജ് കറിയുടെ കൂടെ ഉപയോഗിക്കാം.
----------------------------------------------

നെയ്യ് ചോറ്

1. ബസുമതി അരി - 2 ഗ്ലാസ്‌
2. വെള്ളം - 4 ഗ്ലാസ്‌
3. നെയ്യ് -2 ടേബിള്‍ സ്പൂണ്‍
4. ഡാല്ട - 100 ഗ്രാം
5. തേങ്ങാപാല്‍ - അര ഗ്ലാസ്‌
6. ചെറുനാരങ്ങ നീര് -2 ടിസ്പൂണ്‍
7. ഉപ്പ് - ആവശ്യത്തിന്
8. സവാള - 2 എണ്ണം
9. അണ്ടിപരിപ്പ്, കിസ്മിസ് - 25 ഗ്രാം
10.പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക്, കറുകയില - കുറച്ച്

തയ്യാറാക്കുന്ന വിധം

ആദ്യം അരി കഴുകി മാറ്റി വെക്കുക.കുക്കെറില്‍ ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ കഴുകിയ അരി അതിലിട്ട് വെള്ളം വറ്റും വരെ വഴറ്റുക. അതിനുശേഷം എടുത്തു വെച്ചിരിക്കുന്ന വെള്ളം(വെള്ളം തിളപ്പിചാറിയത് ഉപയോഗിക്കുക) മുഴുവനും ഒഴിക്കുക. ഇതിനൊപ്പം തന്നെ തേങ്ങാപാലും നാരങ്ങനീരും പത്താമത്തെ ചേരുവകളും ഉപ്പും ചേര്‍ക്കുക. കുക്കെറില്‍ ഒരു വിസില്‍ അടിച്ചതിനു ശേഷം അടുപ്പില്‍ നിന്ന് കുക്കെര്‍ ഇറക്കി വെക്കുക. പാന്‍ അടുപ്പില്‍വെച്ച് ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ഒന്ന് മൂത്ത് തുടങ്ങുമ്പോള്‍ ഒന്‍പതാമത്തെ ചേരുവകള്‍ ചേര്‍ക്കുക. എല്ലാം നന്നായി മൂത്ത് കഴിയുമ്പോള്‍ കുക്കെറില്‍നിന്ന് ചോറ് പകര്‍ത്തി അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ നെയ്യും വറുത്തെടുത്ത സവാളകൂട്ടും ചേര്‍ത്ത് ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post