കോവക്ക പീര പറ്റിച്ചത് (മീൻ ഇല്ലാത്ത പീര)
Recipe By : Sherin Mathew

1. കോവക്ക - 2 5 0 ഗ്രാം നീളത്തിൽ കീറി അരിഞ്ഞത്

2. കൊച്ചുള്ളി - 10 - 12 എണ്ണം കീറി ചെറുതായി അരിഞ്ഞത്

3. തേങ്ങ തിരുമ്മിയത്‌ - 1/ 2 മുറി
പച്ചമുളക് - 4 എണ്ണം പൊടിയായി അരിഞ്ഞത്
ഇഞ്ചി - 1 ടേബിൾ സ്പൂണ്‍ പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി - 1/2 ടേബിൾ സ്പൂണ്‍ പൊടിയായി അരിഞ്ഞത്
മഞ്ഞൾപൊടി - 1/ 2 ടി സ്പൂണ്‍
ജീരകംപൊടി - 1 നുള്ള്
കറിവേപ്പില - 1 കതിർ

4. കുടം പുളി - 2 മീഡിയം ചുള
ഉപ്പു - പാകത്തിന്

5.വെളിച്ചെണ്ണ - 1 ടേബിൾ സ്പൂണ്‍ + 1 ടി സ്പൂണ്‍
ഉലുവ - 2 നുള്ള്
കടുക് - 2 നുള്ള്
പച്ചമുളക് - 4 കീറിയത് (മൂപ്പ് കുറഞ്ഞ പിഞ്ചു മുളക് നോക്കി എടുക്കുക)
കറി വേപ്പില - 1 കതിർ
ഉലുവപൊടി - 1/ 4 ടി സ്പൂണ്‍


പാകം ചെയ്യുന്ന വിധം

3) മത് പറഞ്ഞിരിക്കുന്നവ അരകല്ലിൽ ഒതുക്കി എടുക്കുക (അല്ലെങ്കിൽ നന്നായി ഞെരടി യോജിപ്പിക്കുക).

ഒരു ചട്ടിയിൽ 1 ടേബിൾ സ്പൂണ്‍ എണ്ണ ഒഴിച്ച് ഉലുവയും കടുകും ഇട്ടു പൊട്ടി കഴിഞ്ഞാൽ അതിലേക്കു 1 കതിർ കറിവേപ്പില തണ്ടോട് കൂടി ഇട്ടു 4 കീറിയ പിഞ്ചു മച്ചമുളകും ഇട്ടു മൂപ്പിക്കുക. പിന്നെ അറിഞ്ഞു വെച്ച കൊച്ചുള്ളി ഇട്ടു വഴറ്റുക. അല്പം ഉപ്പും ചേര്ക്കാം.

ഇനി ഇതിലേക്ക് അരച്ച തേങ്ങ കൂട്ട് ചേർത്ത് ഇളക്കി പുളിയും ആവശ്യത്തിനു ഉപ്പും ചേർത്ത് 1/ 2 കപ്പ്‌ വെള്ളവും ചേർത്ത് വേകാൻ വെക്കുക.

അരപ്പ് തിളച്ചാൽ തീ കുറച്ചു പുളി വേകാൻ അനുവദിക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കോവക്ക ചേർത്ത് ഇളക്കി തട്ടി പൊത്തി വെച്ച് അടപ്പ് കൊണ്ട് മൂടി ചെറു തീയിൽ തേങ്ങ പീര വേകുവോളവും വെള്ളം തോരുവോളവും പറ്റിക്കുക.

കറി അടിയിൽ പിടിക്കാതെ തീ അണച്ച് 1 ടി സ്പൂണ്‍ പച്ച വെളിച്ചെണ്ണയും ഉളുവപൊടിയും ചേർത്ത് എടുക്കുക.

അതി വിശേഷമായ കോവക്ക പീര പറ്റിച്ചത് തയ്യാർ 

ടിപ്സ്
ജീരകം ഇഷ്ടമില്ലതവർക്ക് അത് ഒഴിവാക്കാം.
കോവക്ക റെസിപിയിൽ വിവരിച്ച പടി ചേര്ക്കുക - ഇല്ലെങ്കിൽ വല്ലാതെ വെന്തു പോകാൻ ഇടയുണ്ട്
പുളി അധികം എന്ന് തോന്നിയാൽ പിന്നീട് എടുത്തു കളയാം
ഈ കറി രാവിലെ വച്ച് ഉച്ചക്കത്തെക്കോ രാത്രിയിലെക്കോ എടുത്താൽ കൂടുതൽ രുചികരം ആയിരിക്കും.

Enjoy!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post