വെജ് ബോൾസ്
By: Lekha Rajeev

കാരറ്റ് ,ബീന്സ് ,കാബേജ് ,കോളിഫ്ലവർ ..etc ചെറുതായി അരിഞ്ഞത് -100gram
കുരുമുളക് പൊടി ,ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി അരിഞ്ഞത്- 3 അല്ലി
സവാള - ഒരെണ്ണം ചെറുതായി അരിഞ്ഞത്
സോയ സോസ് - കാൽ സ്പൂണ്‍
കോണ്‍ ഫ്ലവർ, ബ്രഡ് ക്രംസ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്

അല്പം എണ്ണ ചൂടാക്കി, ,സവാള, വെളുത്തുള്ളി, വെജ്ട്ടബ്ല്സ് , പെപ്പെർ ചേർത്ത് വഴട്ടി എടുക്കുക, ഇതിലേക്ക് സോയ സോസ് ചേർത്ത് ഇളക്കുക (പാകത്തിന് ഉപ്പ് ചേര്ക്കുക ). തണുത്താൽ ഈ മിശ്രിതത്തിലേക്ക് , അല്പം കോണ്‍ഫ്ലർ ( ഉരുള ആക്കാൻ പാകത്തിന്)ചേർത്ത് ഉരുട്ടി എടുക്കുക . ഇതു കോണ്‍ ഫ്ലവർ കുറുന്നനെ വെള്ളത്തിൽ കലക്കിയ മിക്സിലും , ബ്രഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post