മുതിര തോരൻ
By: Lekha Rajeev 

മുതിര ,മഞ്ഞൾ പൊടി ചേർത്ത് വേവിച്ചത് - 100 ഗ്രാം
നാളികേരം ചിരവിയത് - ഒരു പിടി
കുഞ്ഞുള്ളി - 6 എണ്ണം
വെളുത്തുള്ളി - 2 എണ്ണം
കടുക് - അര സ്പൂണ്‍
ഉണക്കമുളക് - 4 എണ്ണം
വേപ്പില - ഒരു കതിർപ്പ്
ജീരകപൊടി - 2 നുള്ള്
ഉപ്പ് ,വെളിച്ചെണ്ണ - ആവശ്യത്തിന്

നാളികേരം ജീരകപൊടിയും ,ഒരു കുഞ്ഞുള്ളി അരിഞ്ഞതും ചേർത്ത് മിക്സിയിൽ വെള്ളം ചേര്ക്കാതെ ഒന്ന് കറക്കി എടുക്കുക . വെളിച്ചെണ്ണ ചൂടാക്കി, കടുകുപൊട്ടിക്കുക. ഇതിലേക്ക്,വേപ്പിലയും ,ഉണ ക്കമുളകും ചേര്ക്കുക . കുഞ്ഞുള്ളി, വെളുത്തുള്ളി അരിഞ്ഞതും , നാളികേരം മിക്സും ചേർത്ത് ഇളക്കുക . ബ്രൌണ്‍ നിറം ആവു്ബോൾ , വേവിച്ചു വച്ചിരിക്കുന്ന മുതിരയും, ഉപ്പും ചേർത്ത് ഉലർത്തി എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post