മട്ടന്‍ ഉലര്‍ത്തിയെടുത്തത്

ആവശ്യമായ ചേരുവകള്‍

1.മട്ടന്‍ അര കിലോ

2.കുരുമുളകുപൊടി കാല്‍ സ്പൂണ്‍
മുളകുപൊടി 2 സ്പൂണ്‍
മല്ലിപ്പൊടി 1 സ്പൂണ്‍
വെളുത്തുള്ളി 6 അല്ലി
ഗ്രാമ്പു 2 എണ്ണം
കറുവപ്പട്ട 1 കഷണം
പെരുംജീരകം അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ സ്പൂണ്‍

3. ഉരുളകിഴങ്ങ് 2 എണ്ണം
4. വിനാഗിരി 1 സ്പൂണ്‍
5. ഇഞ്ചി അര സ്പൂണ്‍
6. തിളച്ച വെള്ളം 2 കപ്പ്
7. എണ്ണ 1 സ്പൂണ്‍
8. വെളുത്തുള്ളി അരിഞ്ഞത് 1 സ്പൂണ്‍
9. ഉപ്പ് പാകത്തിന്
10. ചുവന്നുള്ളി അരിഞ്ഞത് 3 സ്പൂണ്‍
11. കറിവേപ്പില 4എണ്ണം
12. തേങ്ങാ കൊത്തു കുറച്ചു

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.മട്ടന്‍ കഷണങ്ങള്‍ ഇവയില്‍ പുരട്ടുക.ഇഞ്ചി അരിഞ്ഞതും വിനാഗിരിയും കൂടി കഷണങ്ങളില്‍ പുരട്ടി വെയ്ക്കുക.ഒരു മണിക്കൂറിനുശേഷം വെള്ളം ഒഴിച്ച് വേവിക്കുക.മട്ടന്‍ വേകുമ്പോള്‍ ഉരുളകിഴങ്ങ് കഷണങ്ങളും വെളുത്തുള്ളിയും
ചേര്‍ക്കുക.കിഴങ്ങ് വെന്ത് ചാറു കുറുകുമ്പോള്‍ വാങ്ങി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് അരിഞ്ഞു വെച്ച ചുവന്നുള്ളി, തേങ്ങാ കൊത്തു എന്നിവ ഇട്ടു മൂപ്പിക്കുക.ഇതിന്റെ കൂടെ കറിവേപ്പിലയും ചേര്‍ത്ത്
ബ്രൌണ്‍നിറമാകുമ്പോള്‍ ഇറച്ചി കഷണങ്ങള്‍ അതിലിട്ട് വരട്ടിയെടുത്ത് വാങ്ങി വെയ്ക്കുക.ചൂടോടെ ഉപയോഗിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post