By:

ഒരുപാട് തവണ സോഫ്റ്റ്‌ പൂരി ഉണ്ടാക്കാന്‍ നോക്കി നടക്കതായപ്പോള്‍ ഞാന്‍ നെറ്റില്‍ നോക്കി.കുറെ ടിപ്സ് കണ്ടതില്‍ ഒന്ന് ട്രൈ ചെയ്തു നോക്കിയപ്പോള്‍ നല്ല അടിപൊളി പൂരി ഉണ്ടാക്കാന്‍ പറ്റി. അത് ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതായിരിക്കും.

ഗോതമ്പ് പൊടിയുടെ കൂടെ ഒന്നോ രണ്ടോ സ്പൂണ്‍ റവ ചേര്‍ക്കുക.

പൂരി മാവ് ചപ്പാത്തി മാവ് പോലെ സോഫ്റ്റ്‌ ആയി കുഴക്കരുത്.കുറച്ചു ഹാര്‍ഡ് ആയിരിക്കണം. ഓയില്‍ അധികം വലിക്കതിരിക്കാനാണ്.
ഒത്തിരി ഹാര്‍ഡ് ആകാനും പാടില്ല.

മാവ് കുഴച്ചു ഉടനെ തന്നെ പൂരി ഉണ്ടാക്കുക.

പരത്തിയ ശേഷം അടുക്കി വെക്കാതെ ഒരു പേപ്പെരിലോ പ്ലേറ്റ് ഇലോ നിരത്തി ഇടുക.

ചൂടായ ഓയിലില്‍ പൂരി ഇട്ടു പൊങ്ങി വരുമ്പോള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് പതുക്കെ പ്രസ്‌ ചെയ്യുക . നന്നായി പൊങ്ങി വരാന്‍ വേണ്ടിയാണ്.

തിരിച്ചിട്ടും ഫ്രൈ ചെയ്യുക. ( പപ്പടം കുത്തി ഉപയോഗിക്കരുത്.സ്പൂണ്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ പാനിലെ ഓയില്‍ പൂരിയുടെ ഉള്ളില്‍ ഉണ്ടാകും.)

പാനില്‍ നിന്നും ഒരു പേപ്പര്‍ ടവല്‍ ലേക്ക് മാറ്റുക.

അധികം ഓയില്‍ വലിക്കാത്ത , soft and puffed poori ready.
ഉണ്ടാക്കി എത്ര സമയം കഴിഞ്ഞാലും സോഫ്റ്റ്‌ ആയി തന്നെ ഇരിക്കും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post