ചേമ്പ് മോര് കറി
By: Swapna Shaju വൈശ്യംപറമ്പിൽ

ചേരുവകകൾ-

1.ചേമ്പ് തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്-3 എണ്ണം
2. പച്ചമുളക് - 2 എണ്ണം
3. മുളകുപൊടി - 1ടീസ്പൂൺ
4.മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
5. ജീരകം - ഒരു നുള്ള്
6. ചുമന്നുള്ളി - 3 എണ്ണം
7. വെളുത്തുള്ളി - 2 അല്ലി
8. തേങ്ങ ചിരകിയത് - 1/2 മുറി
9. വറ്റൽ മുളക് - 6 എണ്ണം
10. കടുക് - 1 ടീസ്പൂൺ
11. ഉലുവ - 1 ടീസ്പൂൺ
12.കറിവേപ്പില - 2 തണ്ട്
13.വെളിച്ചെണ്ണ - 2
സ്പൂൺ.
14. തൈര് കടഞ്ഞത് - 1/2 ഗ്ളാസ്സ്.

തയ്യാറാക്കുന്ന വിധം-

ഉപ്പും മഞ്ഞളും പച്ചമുളകും ചേർത്ത് വേവിച്ച ചേമ്പിൽ 3.മുതൽ 8 വരെ ചേരുവകകൾ ഒരുമിച്ച് മിക്സിയിൽ അടിച്ചത് ചേർത്ത് ഇളക്കി തിളപ്പിയ്ക്കുക. തുടർന്ന് തൈര് ചേർത്ത് ചെറുതീയിൽ തിളപ്പിച്ച് 9 മുതൽ 13 വരെ ചേരുവകകൾ കടുക് താളിച്ച് ചേർക്കുക.
ഇത് ഈ നോമ്പുകാലത്ത് ഒരു പച്ചക്കറി വിഭവമായി ചോറിൽ ഒഴിച്ച് കഴിയ്ക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post