By:Sherin Mathew
കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ മുസ്ലിം കല്യാണങ്ങൾക്ക് ബിരിയാണിയുടെ കൂടെ വിളമ്പുന്ന ഒരു കത്തിരിക്ക കറി.
പല റെസിപികൾ ഉണ്ടെങ്കിലും സ്വീറ്റ് സവർ ഹോട്ട് രീതിയിൽ ഉള്ള ഈ രീതിയാണ് എനിക്ക് ഏറ്റവും ഇഷ്ടം.
സാധാരണ ഉപയോഗിക്കുന്ന പോലെ എള്ളും നിലക്കടലയും മറ്റും ഇല്ലാതെ ലളിതമായ ഈ രീതി നിങ്ങള്ക്കും ഇഷ്ടമാവും എന്ന് കരുതുന്നു.
മധുരത്തിനായി ശര്ക്കരയും പുളിക്കുവേണ്ടി തക്കാളിയും വാളൻപുളിയും ചേര്ക്കുന്നു.
ആവശ്യമായ സാധനങ്ങൾ
കത്തിരിക്ക - 9 (ചെറുത്) ഇല്ലെങ്കിൽ 6 മീഡിയം
ഞെടുപ്പോടുകൂടി അറ്റം പിളര്ന്നു (ഫോട്ടോയിൽ കാണുന്ന പോലെ) എടുത്തു തയ്യാറാക്കി വെക്കുക.
അരപ്പിനു
തക്കാളി - 2 മീഡിയം
വെളുത്തുള്ളി - 6 അല്ലി (ചെറുത്) 2 (വലുത്)
ജീരകം - 1 ടി സ്പൂണ്‍
കറിവേപ്പില - 1 തണ്ട്
മല്ലിയില - 2 ടേബിൾ സ്പൂണ്‍ അരിഞ്ഞത്
നന്നായി അരച്ച് എടുക്കുക.
മസാലക്കു
എണ്ണ - 1 / 4 കപ്പ് (4 ടേബിൾ സ്പൂണ്‍)
ജീരകം - 1 ടി സ്പൂണ്‍
കറിവേപ്പില - 2 തണ്ട്
മുളകുപൊടി - 2 ടി സ്പൂണ്‍
മഞ്ഞള്പൊടി - 2 നുള്ള്
കായം - 1/ 4 ടി സ്പൂണ്‍
പൊടിച്ച ജീരകം - 1/ 2 ടി സ്പൂണ്‍
പുളി - ഒരു ചെറിയ ഉരുള 2 ടേബിൾ സ്പൂണ്‍ വെള്ളത്തില കുതിർത്തു കുറുകിയ ചാറു 1.5 ടേബിൾ സ്പൂണ്‍
ശര്ക്കര - 1/ 2 ബ്ലോക്ക് (പൊടിച്ചത്)
തയ്യാറാക്കുന്ന രീതി
ഒരു കുക്കർ സ്റ്റൊവിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക.
എണ്ണ ചൂടായാൽ 1 ടി സ്പൂണ്‍ ജീരകം ഇട്ടു കറിവേപ്പിലയും ചേര്ക്കുക.
ഇതിലേക്ക് കത്തിരിക്കയും അല്പം ഉപ്പു൦ ചേർത്ത് നന്നായി റോസ്റ്റ് ചെയ്യുക. കരിയാതെ നോക്കണം.
ഇനി ഇതിലേക്ക് മുളകുപൊടി, മഞ്ഞള്പൊടി, ജീരകപൊടി, കായം ഇവ ചേർത്ത് നന്നായി മൂപ്പിക്കുക. തീ കുറച്ചു വെച്ച് കരിയാതെ മൂപ്പിക്കുക.
അരച്ച് വെച്ചിരിക്കുന്ന തക്കാളി കൂട്ട് ഇതിലേക്ക് ഒഴിച്ച് വഴറ്റുക.
എണ്ണ തെളിയുമ്പോൾ ശര്ക്കരയും ആവശ്യത്തിനു ഉപ്പും 1 കപ്പ് വെള്ളവും ചേർത്ത് തിളച്ചാൽ, കുക്കർ മൂടി 3 വിസിൽ വരെ വേവിക്കുക.
ബിരിയാണിയുടെ കൂടെ കൂട്ടാൻ സ്വാദിഷ്ടമായ ബട്ട തയ്യാർ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes