തനി നാടൻ ചിക്കൻ കറി || Kerala Style Chicken Curry || Iftar Special

ഇതുപോലെ ചിക്കൻ കറി ഉണ്ടാക്കി നോക്കു.. വീട്ടിൽ താരമാവാം.. നെയ്ചോറൊ പത്തിരിയൊ എന്തുമാകട്ടെ ഈ കറി ഉണ്ടെങ്കിൽ വീണ്ടും വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും…super taste ആണ്

വീട്ടിലുള്ള ചേരുവകൾ വച്ചുകൊണ്ട് തനി നാടൻ ചിക്കൻ കറി ഉണ്ടാക്കാംചിക്കൻ - 750 ഗ്രാം (എല്ലോടു കൂടി ഇടത്തരം വലിപ്പമുള്ള കഷണങ്ങളായി മുറിക്കുക)
മുളകുപൊടി - 2 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മല്ലിപൊടി - 3 ടീസ്പൂൺ
ഗരം മസാല - 3/4tsp
കുരുമുളക് പൊടി - 1 ടീസ്പൂൺ
ചിക്കൻ മസാല: 2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -
3 tbsp
ഒരു ചെറുനാരങ്ങയുടെ നീര്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ - 4 tbsp
സവാള(അരിഞ്ഞത്, ഇടത്തരം) - 3 എണ്ണം
പച്ചമുളക് - 3 എണ്ണം
തേങ്ങാപ്പാൽ - 2 കപ്പ്

ചട്ടിയിൽ എണ്ണ ചൂടാക്കുക.
ചതച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പൊൻ തവിട്ട് നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
അരിഞ്ഞസവാള, കറിവേപ്പില എന്നിവ ചേർത്ത് തവിട്ട് നിറമാവും വരെ നന്നായി ഇളക്കുക .. ആവശ്യത്തിന് ഉപ്പ് ചേർക്കുക
ഇപ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് പച്ച മണം പോകുന്നതുവരെ നന്നായി ഇളക്കുക, മുളകുപൊടി ചേർത്ത് മറ്റൊരു 30 sec വേവിക്കുക ഇപ്പോൾ മല്ലിപൊടി ചേർത്ത് വഴറ്റുക ..
ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി മൂടി 10 മിനിറ്റ് കുറഞ്ഞ മുതൽ ഇടത്തരം തീയിൽ വേവിക്കുക ..
2 ടീസ്പൂൺ ചിക്കൻ മസാല 1 ടീസ്പൂൺ കുരുമുളക് പൊടി 1/2 ടീസ്പൂൺ ഗരം മസാലയും 2 പച്ചമുളക് (കുരു കളഞ്ഞത്) ഒരു ചെറുനാരങ്ങയുടെ നീരും ചേർത്ത് mix ചെയ്യുക
ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാൽ ചേർത്ത് മറ്റൊരു 10 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക..gravy കട്ടിയാകുമ്പോൾ 1/4 ടീസ്പൂൺ ഗരം മസാല കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക.
Kerala Style ചിക്കൻ കറി തയ്യാറാണ്.
ഇത് നെയ്ചോറ്, പത്തിരി,ഇഡിയപ്പം, അപ്പം, ചപ്പാത്തി, പൊറോട്ട ബ്രെഡ് എന്നിവയുടെ കൂടെ ആസ്വദിക്കൂ

Recipe by Krishnendu Renadiv


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post