എന്‍റെ അമ്മയായ ഏലിയാമ്മ സ്‌പെഷ്യല്‍ ----- മീന്‍ ഇലയില്‍ പൊതിഞ്ഞു വറുത്തത്
By: Vimal Ninan

1, വലിയ മീന്‍ വെട്ടി കഴുകി വൃത്തിയാക്കി വരഞ്ഞത് അല്ലെങ്കില്‍ കഷണങ്ങളാക്കിയത് -അര കിലോ
(ആകോലി,കരിമീന്‍ എന്നീ മീന്‍ ആയാല്‍ നന്നായിരിക്കും)

വെളിച്ചെണ്ണ -അര കപ്പ്

ചുവന്നുള്ളി കനം കുറച്ചരിഞ്ഞത്-അര കപ്പ്

2, ചെറുതായരിഞ്ഞ പച്ച മുളക്-2 ടീസ്പൂണ്‍(എരിവിന് വേണ്ടത്

കൊത്തിയരിഞ്ഞ ഇഞ്ചി-1 ടീസ്പൂണ്‍

3, മുളക് പൊടി- അരടീസ്പൂണ്‍

ചെറിയ വെളുത്തുള്ളി അല്ലി-10

കുരുമുളക് -അര ടീസ്പൂണ്‍

കടുക്-കാല്‍ ടീ സ്പൂണ്‍

മഞ്ഞള്‍-1 കഷ്ണം

വാളന്‍പുളി,ഉപ്പ്-പാകത്തിന്

4,വിനാഗിരി-പാകത്തിന്

5,തേങ്ങ തിരുമ്മിയത്-അര കപ്പ്

പാകം ചെയ്യുന്ന വിധം

മീനില്‍ ഉപ്പ് പുരട്ടി കുറേനേരം വയ്ക്കണം.മൂന്നാമത്തെ ചേരുവകകള്‍ വിനാഗിരി തൊട്ട് അരച്ചെടുക്കണം.തേങ്ങ പ്രത്യേകം തരുതരുപ്പായി അരച്ചെടുക്കണം.

വെളിച്ചെണ്ണ ചൂടാകുമ്പോള്‍ യഥാക്രമം ഉള്ളിയും പച്ചമുളകും ഇഞ്ചിയും വഴറ്റുക.പിന്നീട് അരപ്പ് വഴറ്റി തേങ്ങ അരച്ചതും ചേര്‍ത്ത് വഴറ്റണം.ഇത് മീന്‍ കഷണങ്ങളില്‍ പൊതിയുക

വാഴയില വാട്ടി അതില്‍ എണ്ണമയം പുരട്ടിയ ശേഷം മസാല പൊതിഞ്ഞ മീന്‍ അതില്‍ വച്ച് വാഴനാരു കൊണ്ട് കെട്ടണം.ചീനചട്ടിയിലോ ഉരുളിയിലോ മയം പുരട്ടി വാഴയിലയില്‍ പൊതിഞ്ഞ മീന്‍ അതിലിടണം.ഒരു പാത്രം കൊണ്ട് മൂടി തിരിച്ചും മറിച്ചും ഇട്ട് ഇടത്തരം തീയില്‍ മൊരിച്ചെടുക്കണം.മീന്‍ വെന്ത ശേഷം ചൂടോടെ കെട്ടഴിച്ച് തന്നെ ഉപയോഗിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post