ബ്രെഡ്‌ ഉപ്പുമാവു 
By:Anu Thomas A

ബ്രെഡ്‌ - 5 സ്ല്യ്സ് 
ഉള്ളി - 1
തക്കാളി - 1
പച്ച മുളക് - 2
ഇഞ്ചി - 1/2 tsp
മഞ്ഞൾ പൊടി - 1/4 tsp
സാംബാർ പൊടി - 1 tsp

1. ബ്രെഡ്‌ ചെറുതായി മുറിക്കുക അല്ലെങ്കിൽ മിക്സിയിൽ ഒന്ന് പൾസ് ചെയ്യുക.

2.ബ്രെഡ്‌ 2tsp നെയ്യിൽ മൊരിച്ച് എടുക്കുക.

3.പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ നീളത്തിൽ അരിഞ്ഞ ഉള്ളിയും ,ഇഞ്ചി , പച്ച മുളക് , കറി വേപ്പില ചേർത്ത് വഴറ്റുക.

4. തക്കാളി അരിഞ്ഞതും,മഞ്ഞൾ , സാംബാർ പൊടിയും ,ഉപ്പും ചേർത്ത് വേവിക്കുക.

5.ബ്രെഡ്‌ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. മസാല നന്നായി പിടിച്ച ശേഷം ഓഫ്‌ ചെയ്യുക.ചൂടോടെ കഴിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post