നേന്ത്രപ്പഴ ‘കോഴി’ക്കുഞ്ഞുങ്ങള്‍
By: Motta Thalayan

1. പഴുത്ത നേന്ത്രപ്പഴം – മൂന്ന്
2. മുട്ട – മൂന്ന്
3. പഞ്ചസാര – മൂന്ന് വലിയ സ്പൂണ്‍
4. ഉണക്കമുന്തിരി – രണ്ട് വലിയ സ്പൂണ്‍
5. അണ്ടിപരിപ്പ് – രണ്ട് വലിയ സ്പൂണ്‍
6. നെയ്യ് – രണ്ട് ചെറിയ സ്പൂണ്‍
7. ഏലയ്ക്കാ പൊടി – ഒരു നുള്ള്
8. എണ്ണ – പൊടിക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

· നേന്ത്രപ്പഴം ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് തൊലിയോടെ പുഴുങ്ങുക.

· തൊലി പൊട്ടുമ്പോള്‍ അടുപ്പില്‍ നിന്നു മാറ്റി തൊലി കളഞ്ഞ് നന്നായി അരക്കണം.

· മുട്ടയും, പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ഒന്നിച്ചാക്കി ഇളക്കി ഒരു പാത്രം ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും ഇട്ട് ചുവക്കുമ്പോള്‍ മുട്ട കൂട്ട് ചേര്‍ത്ത് നന്നായി പൊരിക്കുക. മണി മണിയാവുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കണം.

· ഉള്ളം കൈയ്യില്‍ കുറച്ച് നെയ്യ് പുരട്ടി നേന്ത്രപ്പഴം അരച്ചത് ഒരു ഉരുള എടുത്ത് കൈയ്യില്‍വച്ചു പരത്തുക. ഇതില്‍ ഒന്നര സ്പൂണ്‍ മുട്ട കൂട്ട് വെച്ച് കോഴികുഞ്ഞുങ്ങളുടെ ആകൃതിയില്‍ കൈ കൊണ്ട് രൂപപ്പെടുത്താം.

· വേറെ കുറച്ചു ഉരുളകള്‍ എടുത്തു മുട്ട കൂട്ട് വച്ച ശേഷം മുട്ടയുടെ രൂപത്തിലും ഉരുട്ടി വയ്ക്കുക.

· എണ്ണ ചൂടാകുമ്പോള്‍ ഇവ പൊന്‍ നിറത്തില്‍ പൊരിച്ച് കൊക്കിന് പകരം ചുകന്ന മുളകും കണ്ണിനു പകരം കുരുമുളകും വച്ച് ഒരു ചെറിയ കുട്ടയില്‍ പൊരിച്ചു കോരിയ മുട്ടകളും തേങ്ങ വറുത്തതും ‘കോഴി കുഞ്ഞുങ്ങളും’ വച്ച് അലങ്കരിച്ച് വിളമ്പുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post