ബട്ടര്‍ ചിക്കന്‍
By : Indu Jaison

ചിക്കന്‍ - 1 കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്
സവാള – 3 എണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍

തക്കാളി – 3 എണ്ണം,
( 2 എണ്ണം ചെറുതായി അരിയണം, ഒരെണ്ണം വെള്ളത്തില്‍ പുഴുങ്ങി തൊലി കളഞ്ഞു എടുക്കണം )

കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1 നുള്ള്
കശുവണ്ടി പരിപ്പ് – 50 ഗ്രാം അരച്ചത്‌
വയണയില – 2 എണ്ണം

മസാലപ്പൊടിക്ക് :-
കറുവപ്പട്ട – 1 ചെറിയ കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്കാ – 4 എണ്ണം
ജാതിപത്രി – 1 എണ്ണം
തക്കോലം – 1 എണ്ണം ( ഇത്രയും പൊടിച്ചു എടുക്കണം )

കസൂരി മേത്തി – 1 ടീസ്പൂണ്‍
ഫ്രഷ്‌ ക്രീം – 1 കപ്പു
ബട്ടര്‍ - 50 ഗ്രാം

എണ്ണ , ഉപ്പു – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം :-

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , മഞ്ഞള്‍പ്പൊടി , മുളക് പൊടി , ഉപ്പു , കുരുമുളക് പൊടി , പൊടിച്ചു വെച്ചിരിക്കുന്ന മസാലയുടെ പകുതി എന്നിവ ചിക്കനില്‍ പുരട്ടി 1 മണിക്കൂര്‍ വെക്കുക.

ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റി മാറ്റി വെക്കുക. അതേ എണ്ണയില്‍ അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ഇട്ടു വീണ്ടും വഴറ്റുക.

അതിനു ശേഷം ഈ വഴറ്റി വെച്ചിരിക്കുന്ന സവാളയും, തക്കാളിയും കുറച്ചു ചൂടുവെള്ളം ചേര്‍ത്തു നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.

പുഴുങ്ങി തൊലി കളഞ്ഞു വെച്ചിരിക്കുന്ന തക്കാളി മിക്സിയില്‍ ഇട്ടു നന്നായി അരച്ച് മാറ്റിവെക്കുക. ( തക്കാളി പ്യൂരി )

ഫ്രൈയിംഗ് പാനില്‍ ബട്ടര്‍ ഇട്ടു , അതില്‍ ചിക്കന്‍ കഷണങ്ങള്‍ വേവിക്കുക. അതിലേക്കു സവാള തക്കാളി പേസ്റ്റ് ചേര്‍ത്തു 5 മിനുട്ട് വേവിക്കുക. അതിനു ശേഷം അരച്ച് വെച്ചിരിക്കുന്ന കശുവണ്ടി പരിപ്പ് മിക്സ് ചെയ്തു കുറച്ചു സമയം മൂടി വെച്ച് എണ്ണ തെളിയുന്നത് വരെ വേവിക്കുക. അതിലേക്കു തക്കാളി പ്യൂരി ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

അതിനു ശേഷം ബാക്കിയിരിക്കുന്ന മസാലപ്പൊടി , വഴനയില , കസ്സൂരിമേത്തി എന്നിവ ചേര്‍ക്കുക. കുറച്ചു സമയം മൂടിവെച്ചു ചെറു തീയില്‍ വേവിക്കുക.

അതിനു ശേഷം ഫ്രഷ്‌ ക്രീം ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക.

ബട്ടര്‍ ചിക്കന്‍ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post