പാവയ്ക്ക സാലഡ്
By:Anish Mathew

നാടന്‍ പാവയ്ക്ക 3 എണ്ണം

തക്കാളി 2 എണ്ണം

സവാള 1

പച്ചമുളക് 3

നാരാങ്ങനീര് 2 ടേബിള്‍ സ്പൂണ്‍

മല്ലിയില 2 അല്ലി

ഒലിവ് ഓയില്‍ 4 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

പാവയ്ക്കാ കുരു കളഞ്ഞു നല്ല പോലെ നേര്‍പ്പിച്ച് അരിയുക. തക്കാളിയും പച്ച മുളകും മല്ലിയിലയും നല്ലപോലെ ചെറുതായി അരിയുക. സവാളയും ഇതേ രീതിയില്‍ അരിയുക. അടുപ്പില്‍ ഫ്രൈ പാന്‍ വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറിയ ചൂടില്‍ അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കാ ഏകദേശം ഗോള്‍ഡന്‍ നിറത്തില്‍ വറുത്തു കോരി വയ്ക്കുക. സവാളയും ചെറുതായി അരിഞ്ഞ തക്കാളി, പച്ച മുളക്, മല്ലിയില എന്നിവ ചേര്‍ത്ത് നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാവയ്ക്ക സലാഡ് റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم