മുട്ട കട്ലറ്റ്
By : Preetha Mary Thomas

മുട്ട - 2 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം 
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 2 എണ്ണം
കറിവേപ്പില
മല്ലിയില ചെറുതായി അരിഞ്ഞത് - ആവശ്യത്തിനു
ഉരുളക്കിഴങ്ങ് – 1 എണ്ണം
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
ഗരം മസാല - ½ ടീസ്പൂണ്‍
ചിക്കന്‍ മസാല - ½ ടീസ്പൂണ്‍
പെരും ജീരകം ചതച്ചത് – ½ ടീസ്പൂണ്‍
1 മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്തത്
റൊട്ടിപ്പൊടി – ആവശ്യത്തിനു
ഉപ്പു
എണ്ണ

ഉണ്ടാക്കുന്ന വിധം

മുട്ട പുഴുങ്ങി നാലായി നീളത്തില്‍ കീറി മാറ്റി വെക്കുക .
ഉരുളക്കിഴങ്ങ് പുഴുങ്ങി കൈകൊണ്ടു നന്നായി ഉടച്ചു മാറ്റി വെക്കുക.

ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് കറിവേപ്പില , ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക .

ഇതിലേക്ക് മസാലകളും , മല്ലിയിലയും ചേര്ത്തു നന്നായി മൂപ്പിക്കുക .

ഇതിലേക്ക് ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങു ആവശ്യത്തിനു ഉപ്പും ചേര്ത്തു നന്നായി യോചിപ്പിക്കുക.

ഈ മിക്സ് ഉരുളകള്‍ ആക്കി കൈവെള്ളയില്‍ കുറച്ചു എണ്ണ പുരട്ടി പരത്തുക.

അതിന്റെ നടുവില്‍ കീറി വെച്ചിരിക്കുന്ന മുട്ടയുടെ ഓരോ കഷണങ്ങള്‍ എടുത്തു വെച്ച് കൂട്ടി യോചിപ്പിച്ചു മുട്ട വെള്ളയില്‍ മുക്കി , റൊട്ടിപ്പൊടിയില്‍ ഒന്ന് ഉരുട്ടിയെടുത്ത്‌ ചൂടായ എണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കുക.

രുചികരമായ മുട്ട കട്ലറ്റ് റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post