ഗോപി മഞ്ചൂരിയൻ 
By : Sharna Lateef
സാധാരണ പലരും ഹോട്ടലിൽ പോയി കഴിക്കുന്ന ഡിഷ്‌ ആണ് ഗോബി മന്ജൂരിയൻ .പക്ഷേ നമുക്ക് അത് വീട്ടിൽ തന്നെ ഈസി ആയിട്ടു ഉണ്ടാക്കാൻ സാധിക്കും .( ആരോഗ്യത്തിന് ഹാനികരമായ അജിനമോട്ടോ ഒന്നും ചേർക്കാതെ തന്നെ ) പിന്നെ കോളിഫ്ലവർ പാകം ചെയ്യുന്നതിന് മുൻപ് ഒരു പത്തു മിനിറ്റ് ചെറു ചൂടുള്ള ഉപ്പു വെള്ളത്തിൽ മുക്കി വെക്കണം .കീടങ്ങൾ ഉണ്ടെങ്കിൽ പോകാൻ നല്ലതാണ് .അപ്പോൾ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കുമല്ലോ ..അല്ലെ ..

കോളിഫ്ലവർ - 300 gm ( ഇതളുകളായി അടര്തിയെടുതത് )
മൈദാ - അര കപ്പ്‌
കൊണ്ഫ്ലോർ - അര കപ്പ്‌
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
ഉപ്പു
ഇത്രേം കുറച് വെള്ളമൊഴിച് മിക്സ്‌ ചെയ്ത് കട്ടിയുള്ള ബാറ്റെർ ആക്കി കോളിഫ്ലവർ dip ചെയ്തു വറുത്തു മാറ്റുക .

കൊത്തിയരിഞ്ഞ ഇഞ്ചി - 2 ടേബിൾ സ്പൂണ്‍
കൊത്തിയരിഞ്ഞ വെളുത്തുള്ളി - 2 ടേബിൾ സ്പൂണ്‍
ചെറുതായി അരിഞ്ഞ പച്ചമുളക് - 3 എണ്ണം
സവോള - 1 ചതുരത്തിൽ മുറിച്ചത് ( cut in to cubes )
കാപ്സികം - 1 ചതുരത്തിൽ മുറിച്ചത് ( cut in to cubes )
വിനാഗിരി - 1 ടി സ്പൂണ്‍
tomato ketchup - 2 ടേബിൾ സ്പൂണ്‍
സോയ സോസ് - 2 ടേബിൾ സ്പൂണ്‍
ചില്ലി സോസ് - 1 ടേബിൾ സ്പൂണ്‍
സ്പ്രിംഗ് onion
വെള്ളം - ഹാഫ് കപ്പ്‌
ഓയിൽ

പാനിൽ 2 സ്പൂണ്‍ ഓയിൽ ഒഴിച് ചൂടാകുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ഇവ വഴറ്റുക .സവോള ,കാപ്സികം ഇവ ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സൊസെസ് ,വിനാഗിരി ,ഉപ്പു ചേർക്കുക .( ഉപ്പു ചേർക്കുമ്പോൾ സൂക്ഷിക്കണം ..sauces il already salt ഉണ്ട് )
വെള്ളം കൂടി ഒഴിച്ച് മിക്സ്‌ ചെയ്തതിനു ശേഷം വറുത്തു വെച്ചിരിക്കുന്ന cauliflower ചേർക്കാം .ലാസ്റ്റ് കുറച്ച് സ്പ്രിംഗ് ഒനിഒൻ കൂടി ചേർത്ത് തീ ഓഫ്‌ ചെയ്യാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post