ഒരു സര്‍പ്രൈസ് ബീഫ് കറി 
By : Sooraj Charummoodu‎

ഇന്നലെ രാത്രി വെറുതെ ഒന്നു അടുക്കളയില്‍ കയറിയതാണ്. അപ്പോഴാണ് ഞാന്‍ കണ്ടത് രാവിലെ വാങ്ങികൊണ്ട് വന്ന ബീഫ് ഒരു അനാധ പ്രേതം പോലെ വാഷ് ബയിസണ്‍ന്‍റെ അടുത്തു തുണ്ടം തുണ്ടമായി വെട്ടി നുറുക്കിയ നിലയില്‍ കിടക്കുന്നു. ഹോ.. ഭയാനകം...എങ്കില്‍ പിന്നെ ഇന്ന് ഇതിനെ ഒന്ന് പരീക്ഷിക്കാം. വറക്കണോ അതോ കറി ആക്കണോ എന്ന് ഒരു സംശയം എന്‍റെ നിഷ്കളങ്കമായ മനസ്സില്‍ തോന്നിയപ്പോ അടുത്ത മുറിയില്‍ ടിവി കണ്ടുകൊണ്ടിരുന്ന എന്‍റെ സ്വന്തം പ്രിയതമയോട് ഞാന്‍ സുരേഷ്ഗോപി സ്റ്റൈലില്‍ ചോദിച്ചു “മോളെ, കറി ആക്കണോ ഫ്രൈ ആക്കണോ”?
അപ്പൊ അവള്‍ പറഞ്ഞു ഫ്രൈ ഉണ്ടാക്കിയാല്‍ മതി, കറി വേണ്ട ?
180കിലോമീറ്റര്‍ വേഗത്തില്‍ ആ ഉത്തരം വന്നപ്പോള്‍ എന്‍റെ സംശയം മാറി.
അങ്ങനെ ഞാന്‍ തീരുമാനിച്ചു കറി മതി ....ഹി ഹി ഹി (അവള്‍ക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെ) ഒരു പാവം ബീഫിന്‍റെ രോദനം ......
ഫ്രൈ ഉണ്ടാക്കാന്‍ പറഞ്ഞവള്‍ക്ക് കറി ഉണ്ടാക്കി കൊടുത്താല്‍ കിട്ടുന്ന ഇടിയുടെ വേദന ഊഹിക്കാമല്ലോ. അതുകൊണ്ട് കറി ഒന്നു modify ചെയ്തു അടിപോളിയാക്കം എന്ന് വിചാരിച്ചു ഉണ്ടാക്കി. അവസാനം ഇതെല്ലാം വിളമ്പി വെച്ചപ്പോള്‍ അവളുടെ മുഖം ഒന്ന് ചുവന്നെങ്കിലും അല്പം നിര്‍ബന്ധിച്ചു ടേസ്റ്റ് നോക്കിച്ചപ്പോ ആ ചുവപ്പ് പോയി... കാരണം സംഭവം സൂപ്പര്‍ ഹിറ്റ്‌ ..ഈ facebook ഭാഷയില്‍ പറഞ്ഞാല്‍ ബീഫ് കറി വൈറല്‍ ആയി
ഇനി ഈ ക്രൂരത നിങ്ങളും കൂടി ഒന്ന് പരീക്ഷിക്കു
ചേരുവകള്‍
ബീഫ് - ചെറുതായി നുറുക്കിയ ബീഫ് 1കിലോ
സവോള - വലുത് 5 എണ്ണം
തക്കാളി - 2 എണ്ണം
തേങ്ങ കൊത്തു - ചെറുതായി അരിഞ്ഞതു10 എണ്ണം
വെളുത്തുള്ളി ചതച്ചത് - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍
പുതിന ഇല - 6 എണ്ണം
കറിവേപ്പില - ആവശ്യത്തിനു
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി - അര ടേബിള്‍ സ്പൂണ്‍
മുളക് പൊടി - എരിവു അനുസരിച്ച്
മല്ലിപൊടി - 3 ടേബിള്‍ സ്പൂണ്‍
തേങ്ങാ തിരുമിയത് - ഒരു കപ്പ്‌
ഗരം മസാല - ഒന്നര ടേബിള്‍ സ്പൂണ്‍
ജീരകം - അര ടേബിള്‍ സ്പൂണ്‍
വെള്ളം - ചാറിനു വേണ്ടി ആവശ്യത്തിനു
ഉപ്പു - അനാവശ്യമായി വാരികോരി ഇടരുത്

ഉണ്ടാക്കുന്ന വിധം
ആദ്യം നമ്മുടെ ഇന്ത്യന്‍ നിര്‍മ്മിത ബീഫ്നെ കഴുകി അല്പം ഉപ്പും ചേര്‍ത്ത് അല്പം വെള്ളം ഒഴിച്ച് ഒരു കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ബീഫ് നന്നായി വെന്തു കഴിഞ്ഞു ഒരു ചീനി ചട്ടിയില്‍ മുകളില്‍ പറഞ്ഞ അളവില്‍ എണ്ണ ഒഴിച്ച് തെങ്ങകൊത്ത് വരക്കുക. അതിലേക്കു ജീരകം മൂപ്പിക്കാന്‍ ഇടുക. എന്നിട്ട് നമ്മുടെ സവാള ചേട്ടനെ വട്ടത്തില്‍ അരിഞ്ഞു വഴറ്റുക. ഒരു കോമാളിത്തരത്തിനു ആ കറിവേപ്പില വാരി ഇതിലേക്ക് ഇട്ടു ഒന്ന് നന്നായി വഴറ്റുക. എന്നിട്ട് ഈ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇട്ടു ഒന്നുകൂടി ഒന്ന് മൂപ്പിക്കുക. കരിഞ്ഞു പോകാതെ വേണം വഴറ്റി എടുക്കാന്‍ . സവാള റെഡി ആകുമ്പോഴേക്കും നമ്മുക്ക് ആ സുന്ദരിയായ തേങ്ങ പുതിന ഇല ഇട്ടു നന്നായി അരചെടുക്കം. ആ പുതിനയുടെ മണം ഇറച്ചിയില്‍ നല്ലൊരു സ്വാദ് കൊടുകുമെന്നു ഒരിക്കല്‍ എനിക്കൊരു വെളിപാട് ഉണ്ടായി.
ഇനി ഈ അരപ്പ് സവാള വഴറ്റുന്നകൂട്ടത്തി ഇട്ടു ചെറു തീയില്‍ ഒന്ന് മൂപ്പിചെടുക്കം. ചെറുതായി തേങ്ങ ഒന്ന് വേവുമ്പോള്‍ അല്പം വെള്ളം കൂടി ചേര്‍ക്കാം. എന്നിട്ട് ഒരു 2 മിനിറ്റ് ഈ ചീനിച്ചട്ടി മൂടി വെക്കാം.
ആ വെള്ളം വറ്റി വരുമ്പോള്‍ അതിലേക്കു പറഞ്ഞ അളവില്‍ മുളകുപൊടി, മല്ലിപൊടി മഞ്ഞള്‍പൊടി ഗരം മസാല ഇട്ടു മസാലകളുടെ പച്ചപ്പ്‌ മാറും വരെ ഒന്ന് ഇളക്കി കൊടുക്കുക. അതിനു ശേഷം ചാറിനു ആവശ്യമായ വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി വെട്ടി തിളക്കുമ്പോ ഇതിലേക്ക് ബീഫിന്‍റെ എടുത്തു മുക്കികൊല്ലുക . ഒരു റീത്ത് ആയി അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിക്ക കൂടി വെച്ചു കൊടുക്കുക.ഒരു അടപ്പ് എടുത്തു ഈ ചീനിചട്ടി മൂടി വെക്കുക ആ ബീഫ് ആ മസാല വെള്ളത്തില്‍ ഒന്ന് കുളിച്ചു പൊങ്ങട്ടെ. ആ തക്കളിക്കയുടെ പുളി ഇറച്ചിയില്‍ നല്ല പോലെ പിടിക്കട്ടെ. ആഹാ.........ഒരു 10 മിനിറ്റ് മതി. തീ ഓഫ് ആക്കിട്ടു ഇതിനെ അനക്കാതെ വെചെക്കുക. അല്പം ചൂട് ആറുംബോള്‍ ചോറിന്റെ കൂടെയോ ചപ്പതിടെ കൂടയോ അപ്പത്തിന്‍റെ കൂടയോ ഒക്കെ എടുത്തു ഉപയാഗിക്കം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post