വെണ്ടയ്ക്ക മെഴുക്കുപുരട്ടി 
By : Sharna Lateef
വെണ്ടയ്ക്ക മെഴുക്കുപുരട്ടി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ..എന്നാലും അത് പാകം ചെയ്യുമ്പോൾ ഒരു വഴുവഴുപ്പുണ്ട് .അത് മാറ്റാനുള്ള ടിപ് ആണ് ഞാൻ ഇവിടെ പറയുന്നത് .
1സ്പൂണ്‍ തൈരോ നാരങ്ങ നീരോ ചേർത്താൽ മതി .റ്റെയ്സ്റ്റും കൂടും. 

വെണ്ടയ്ക്ക
സവോള - 1
പച്ചമുളക് - എരിവനുസരിച്
കറി വേപ്പില
മഞ്ഞൾപ്പൊടി
ഉപ്പു
തൈര് അല്ലെങ്കിൽ നാരങ്ങ നീര് - 1 സ്പൂണ്‍

പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കടുക് വറുതതിനു ശേഷം അരിഞ്ഞ വെണ്ടയ്ക്ക ,സവോള,പച്ചമുളക് ,മഞ്ഞൾപ്പൊടി ,ഉപ്പു ചേർത്ത് വഴറ്റുക .ഒന്ന് വഴന്നതിനു ശേഷം തൈര് മിക്സ്‌ ചെയ്തു ഉലർത്തി എടുക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post