ഇഞ്ചി പുളി ആണോ ഇഞ്ചി കറി ആണോ
By:Vaisakh Paravila

അമ്മ ഉണ്ടാക്കുന്ന ഇഞ്ചി കറിയും ഇഞ്ചി പുളിയും മിക്സ് ആക്കി ഞാൻ കാട്ടി കൂട്ടിയത്

ചുമ്മാ സമയം കളയാൻ അടുത്തുള്ള സിറ്റി വരെ പോയപ്പോൾ നല്ല തുടുത്ത സുന്ദരൻ ഇഞ്ചി കൂട്ടം ഉന്തു വണ്ടിയിൽ യാത്ര ചെയ്യുന്നു. മുഖം തിരിച് പോകാൻ ഒരുങ്ങിയപ്പോള അതിന്റെ ഡ്രൈവറെ ശ്രദ്ധിച്ചത്. നല്ല പ്രായം ചെന്ന ഒരു മനുഷ്യൻ, ഇത് വിറ്റു കിട്ടുന്ന കാശ് കൊണ്ട് വേണമാകും പുള്ളിയുടെ കുടുംബം കഴിയാൻ. ആന്ദ്രയുടെ ഉൾഗ്രാമത്തിൽ ആണ് ഇപ്പോൾ താമസം. അവിടെ കുട്ടികളും വാർധക്യം ചെന്നവരും ആണ് അധികവും. പശുക്കളും കണ്ടങ്ങളും കരിമ്പിൻ പാടങ്ങളും ആണ് ഏറയും. നന്നായി പണി എടുക്കാറുണ്ട് ഇവിടെ വയസ്സായവരും. അത് തന്നെ ആകും അവരുടെ ആരോഗ്യ രഹസ്യവും !!

അടുക്കളയിലേക്ക് വരാം !! അങ്ങനെ പുള്ളിയുടെ കയ്യിൽ നിന്നും 500 ഗ്രാം അഥവാ അരക്കിലോ ഇഞ്ചി വാങ്ങി. യാത്രയിൽ ഇഞ്ചി കറി ആയിരുന്നു തലയിൽ മുഴുവൻ. വീട്ടിലെത്തി വസ്ത്രം മാറും മുൻപേ ഏതാണ്ട് 250 ഗ്രാം ഐ മീൻ കാൽക്കിലൊ ഇഞ്ചി തൊലി കളഞ്ഞു വൃത്തി ആക്കി വച്ചു

കുറെ കഴിഞ്ഞ് അത് നല്ല കനം കുറച്ചു വട്ടത്തിൽ അരിഞ്ഞ് വച്ചു. അത് കൂടിപ്പോയി എന്നായിരുന്നു എന്റെ ധാരണ. വെളിച്ചെണ്ണ നോക്കിയപ്പോ അതും കാലി. ഇവിടെല്ലാരും അത് തലയിൽ തെയ്ക്കാനല്ലേ യൂസ് ചെയ്യൂ ?

പിന്നെ വെജിറ്റബിൾ ഓയിൽ തന്നെ ശരണം ! നന്നായി ചൂടായ എണ്ണയിലേക്ക് ഇഞ്ചി ചെക്കന്മാർ എടുത്തു ചാടി തുള്ളി തിമിർത്തു ഓടി കളിക്കന്നത് കണ്ട് ഞാനും സന്തോഷിച്ചു. പിന്നാലെ വാസ്തവം പിടികിട്ടിയത്. വറുത്തു കൊരിയപ്പോ ലവൻ ഒരുപിടി !!
മിക്സിയും ഫ്രിഡ്ജും ടി വിയും ഒന്നും ഇല്ലാത്ത റൂം ആണ്. പല കാരണങ്ങൾ കൊണ്ടും ഒഴിവാക്കിയത് തന്നെ അല്ലാണ്ട് വാങ്ങാൻ കാശ് ഇല്ലാഞ്ഞിട്ടല്ല

ഇഞ്ചി പൊടിക്കാൻ നമ്മുടെ ചപ്പാത്തി പലക ആയിരുന്നു എനിക്ക് ശരണം. നന്നായി പൊടിഞ്ഞു കിട്ടി.
കുഞ്ഞുള്ളി നന്നായി അരിഞ്ഞത് - 5-8 എണ്ണം
കടുക് - രണ്ട് നുള്ള്
ഉണക്ക മുളക് - 5എണ്ണം രണ്ടായി നുറുക്കിയത്
പുളി - വലിയ 3 വാളൻ പുളി
ശർക്കര - ഒരു ഗൊലിയുടെ വലിപ്പത്തിൽ (ഞാൻ 2 നുള്ള് പഞ്ചസാരയാ ഉപയോഗിച്ചത് )
മഞ്ഞൾപൊടിമ- അര ടി സ്പൂണ്‍
മുളക് പൊടി- 2 ടി സ്പൂണ്‍
മല്ലിപ്പൊടി - 1 ടി സ്പൂണ്‍
കരിവേയ്പ്പില - 2 കതിർ

തയ്യാറാക് കിയതോ ദിങ്ങനെ:

കൊച്ചുള്ളി നന്നായി വയറ്റി. അതിനു മുൻപ് കടുക് പൊട്ടിക്കണേ! അതിലേക്കു 2 കതിര് കറിവേപ്പില & dry chillyഇ ട്ട ു. പിന്നിട് പൊടി ഐറ്റംസ് മിക്സ്‌ ചെയ്തു ചേർത്ത്, നന്നായി പൊടികൾ മുത്തു നല്ല മണം വന്നപ്പോളാണ് പുളി പിഴ ിഞ്ഞ വെള്ളം ചേർത്തത്. അതിലേക്കു ഇഞ്ചി പൊടിച്ചു ചേർക്കും മുൻപ് നന്നായി ആ മിക്സ്‌ ഇളക്കി യോജിപ്പിക്കാൻ മറക്കല്ലേ . ഇഞ്ചി പൊടിച്ചത് ചേർത്തിളക്കി നന്നായി വെന്തു എണ്ണ തെളിയുമ്പോൾ ഒരു കുഞ്ഞ് നെല്ലിക്ക വലിപ്പത്തിൽ ശർക്കരയോ അല്ലെങ്കിൽ രണ്ടു മൂന്നു നുള്ള് പഞ്ചസാരയോ ചേർത്തു നന്നായി ഇളക്കി വേവിച്ചെടുക്കുക. സ്വാദിഷ്ടമായ എന്ന് ഞാൻ അല്ല ഉണ്ടാക്കുന്ന നിങ്ങൾ അല്ലെ പറയേണ്ടേ ?
ഇഞ്ചി കറി എന്നോ ഇഞ്ചി പുളി എന്നോ എന്താച്ച വിളിച്ചോ ! അത് തയ്യാർ !!!!
ഉന്തു വണ്ടി തള്ളിയ അമ്മാവനും ഈ ഗ്രൂപിലെ പാചകക്കാരി ആയ ഒരു പഴേ നല്ല ടീച്ചർക്കും ടെഡിക്കെഷൻ.
ഒരു പോസ്റ്റ്‌ പൂർത്തിയാക്കാൻ പറ്റിയ നിർവൃതിയിൽ ഞാനും . എന്ജോയ്‌!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post